റിയാദ്: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഉല്‍പ്പാദനം കുറക്കാന്‍ ധാരണ. പ്രതിദിനം ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനമാണ് കുറക്കുന്നത്. സൗദി ഊര്‍ജ്ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം. ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാട് എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. മൂന്നു ദിവസമായി തുടരുന്ന ചര്‍ച്ചകളുടെയും വിലപേശലുകളുടെയും അവസാനം എണ്ണ ഉല്‍പ്പാദക രാജ്യങ്ങളാണ് പ്രതിദിനം 97 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറക്കാന്‍ തീരുമാനിച്ചത്.
ജി 20 രാജ്യങ്ങളിലെ ഊര്‍ജ്ജ വകുപ്പ് മന്ത്രിമാരുടെ ഓണ്‍ലൈന്‍ മീറ്റിംഗിന് ശേഷമാണ് സൗദി അറേബ്യ, റഷ്യ എന്നീ വന്‍കിട ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ഉല്‍പ്പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ താറുമാറായ എണ്ണ വിപണിയില്‍ പുതിയ തീരുമാനം ഉര്‍ണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനത്തെ ഗ്രേറ്റ് ഡീല്‍ എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംബ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും റഷ്യന്‍ പ്രസിഡന്റ വ്‌ളാഡിമിര്‍ പുടിനും നന്ദി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.