
റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം. ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണം 77 ഏഴായി ചുരുങ്ങുകയും ചെയ്തു. 24 മണിക്കൂറിനിടെ 51 പേര്‍ക്ക് രോഗം ബാധിച്ചു. 59 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ നാലര കോടി വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, ജിസിസി രാജ്യങ്ങളില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 19,464 പേര്‍ മരിച്ചതായി ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ വ്യക്തമാക്കി. ആറു രാജ്യങ്ങളിലായി 25.18 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 24.9 ലക്ഷം പേര്‍ രോഗ മുക്തി നേടി. 8കോടി 12 ലക്ഷം വാക്‌സിനുകളാണ് ജിസിസി രാജ്യങ്ങളില്‍ വിതരണം ചെയ്തതെന്ന അധികൃതര്‍ അറിയിച്ചു.
കൊവിഡ് നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ചതിന് ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുമ്പബവിയിലും ജുമുഅ പ്രാര്‍ത്ഥനക്ക് ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. ഞായര്‍ മുതല്‍ ഇരു ഹറമുകളുടെയും പൂര്‍ണ ശേഷി ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.