
റിയാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍കോബാര്‍ പ്രൊവിന്‍സ് നടത്തിയ കവിതാലാപന മത്സരവിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. പരിപാടി മുഖ്യരക്ഷാധികാരി മൂസക്കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നജീബ് അരഞ്ഞിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ ഖദീജ ഹബീബ് മത്സരഫം പ്രഖ്യാപിച്ചു. മീനു അനൂപ് മുഖ്യാതിഥി ആയിരുന്നു. സീനിയര്‍ വിഭാഗത്തില്‍ ഇഷാന അബൂബക്കര്‍ ഒന്നാം സ്ഥാനവും നേഹ ഷിബു രണ്ടാം സ്ഥാനവും സ്വാതി മഹേന്ദ്രന്‍ മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ജിയ ബിജു ഒന്നാം സ്ഥാനവും മയൂഖ ഷാജി രണ്ടാം സ്ഥാനവും ജഹാന ഫെറിന്‍ മൂന്നാം സ്ഥാനവും നേടി. സനല്‍കുമാര്‍ മാസ്റ്റര്‍, സഫീര്‍ കുണ്ടറ, ബിനു കുഞ്ഞ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

മുജീബ് കളത്തില്‍, ഷമീം കാട്ടാക്കട, ടി കെ വിജയന്‍, ഷാഹുല്‍ ഹമീദ,് സന്തോഷ് കേട്ടേത്ത്, ഷഫീഖ് ചക്കിങ്കപറമ്പില്‍, അര്‍ച്ചന അഭിഷേക്, ഹുസ്‌ന ആസിഫ് എന്നിവര്‍ പ്രസംഗിച്ചു. ദിനേശ്, ഷനൂബ്, അഭിഷേക്, നവാസ്, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. അനില്‍കുമാര്‍ സ്വാഗതവും ആസിഫ് താനൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.