Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

സൗദിയിലേക്കു മടക്ക യാത്ര; കേരളത്തിലെ പിസിആര്‍ ടെസ്റ്റ് കേന്ദ്രങ്ങള്‍

റിയാദ്: സൗദിയില്‍ പ്രവേശിക്കുന്നതിന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യത്തെത്തുന്ന മുഴുവന്‍ യാത്രക്കാരും മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം. തത്മന്‍, തവഖല്‍നാ എന്നീ മൊബൈല്‍ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതാണ് സുപ്രധാന വ്യവസ്ഥ. ഇത് 48 മണിക്കൂറിനുള്ളില്‍ എടുത്തതായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സിവില്‍ ഏവിയേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 163 അനുസരിച്ച് പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അംഗീകൃത ലാബില്‍ നിന്നുളള പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. ഇതനുസരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) അംഗീകരിച്ച ലബോറട്ടറികളിലാണ് ഇന്ത്യയില്‍ നിന്നു വരുന്നവര്‍ ടെസ്റ്റ് നടത്തേണ്ടത്.

കേരളത്തില്‍ ഐസിഎംആര്‍ അംഗീകരിച്ച പരിശോധനാ കേന്ദ്രങ്ങള്‍: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വൈറോളജി ആലപ്പുഴ, മെഡിക്കല്‍ കൊളെജ് തിരുവനന്തപുരം, മെഡിക്കല്‍ കൊളെജ് കോഴിക്കോട്, മെഡിക്കല്‍ കൊളെജ് തൃശൂര്‍, രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റര്‍ തിരുവനന്തപുരം, ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സ് തിരുവനന്തപുരം, സ്‌റ്റേറ്റ് പബഌക് ഹെല്‍ത് ലബോറട്ടറി തിരുവനന്തപുരം, ഇന്റര്‍ യൂനിവേഴ്‌സിറ്റി കോട്ടയം, മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശേരി, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള, പെരിയ, കാസര്‍കോട്, ഗവണ്‍മെന്റ് മെഡിക്കല്‍ കൊളെജ് എറണാകുളം എന്നീ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ലാബുകള്‍.

ഇതിന് പുറമെ സ്വകാര്യ മേഖലയിലുളള സ്ഥസാപനങ്ങള്‍ക്കും ഐസിഎംആര്‍ ആംഗീകാരം നല്‍കിയിട്ടുണ്ട്. ഡിഡിആര്‍സി എസ്ആര്‍എല്‍ ഡൈഗ്‌നോസിസ് പനമ്പളളി നഗര്‍ എറണാകുളം, മിംമ്‌സ് ലാബ് സര്‍വീസസ്, ഗോവിന്ദപുരം കോഴിക്കോട്, അമൃത ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചി, ഡോണ്‍ ഡയഗ്‌നോസ്റ്റിക്‌സ് പാലക്കാട്, മെഡ് വിഷന്‍ സ്‌കാന്‍ ആന്റ് ഡയഗ്‌നോസ്റ്റിക് റിസര്‍ച് സെന്റര്‍ കൊച്ചി, എംവിആര്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ പൂലന്‍കോട് കോഴിക്കോട് എന്നിവയാണ് സ്വകാര്യ മേഖലയിലുളളത്.

വിദേശത്തേക്ക് പോകുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൊവിഡ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. മാസങ്ങളായി ശമ്പളമില്ലാതെ നാട്ടില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ സഹായം ചെയ്യണം. സ്വകാര്യ ലാബിലേക്ക് തളളിവിടാതെ നിശ്ചിത സമയത്ത് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top