
റിയാദ്: കാല്‍പ്പന്തു കാളി ക്കാരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) ട്രഷറര്‍ നബീല്‍ പാഴൂരിന് യാത്രയയപ്പ് നല്‍കി. റിഫ ക്ലബ് അംഗങ്ങളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

അസല്‍ ഹിന്ദ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ റിഫ പ്രസിഡന്റ്് ബഷീര്‍ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ശാമില്‍ പാഴൂര്‍, സൈഫു കരുളായി, അബ്ദുല്ല വല്ലാഞ്ചിറ, മുജീബ് ഉപ്പട, ബഷീര്‍ കാരന്തൂര്‍, മുസ്തഫ കവ്വായി, ശരീഫ് കാളികാവ്, ഷറഫു ചെറുവാടി, ശകീല്‍ തിരൂര്‍ക്കാട്, നൗഷാദ് ചക്കാല, ജുനൈസ് വാസക്കാട് എന്നിവര്‍ പ്രസംഗിച്ചു.

അബ്ദുല്‍ കരീം പയ്യനാടിനെ പുതിയ ട്രഷററായി തെരഞ്ഞെടുത്തു. അനസ് മാളയുടെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് ക്വിസ് മത്സരവും മാസ്റ്റര്‍ അനീഖിന്റെ ഗാനങ്ങളും അരങ്ങേറി. റിഫ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വിജയികള്‍ക്കു ഉപഹാരം സമ്മാനിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഫൈസല്‍ പാഴൂര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
