റിയാദ്: സൗദി ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ വിവിധ നഗരങ്ങളില്‍ വൈവിധ്യമാര്‍ന്ന സംഗീത വിരുന്നുകള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. സെപ്തംബര്‍ 23നാണ് തൊണ്ണൂറാമത് ദേശീയ ദിനം. ഈ മാസം 22 മുതല്‍ 26 വരെ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലാണ് പരിപാടികള്‍.
അഭിമാനം ഉയരങ്ങളിലേക്ക് എന്ന പ്രമേയത്തില്‍ അഞ്ചു ദിവസങ്ങളിലായി സംഗീത വിരുന്നാണ് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഒരുക്കിയിട്ടുളളത്. ദമ്മാമിലെ ഗ്രീന്‍ ഹാളില്‍ റാഷിദ് അല്‍ മാജിദ്, അസീല്‍ അബൂബക്കര്‍ എന്നിവരു ൈനേതൃത്വത്തില്‍ സംഗീത കച്ചേരി അരങ്ങേറും.
സെപ്തംബര്‍ 23ന് ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്ട് സിറ്റിയില്‍ യുഎഇ ഗായിക അഹ്‌ലം ശംസി സംഗീത വിരുന്നിന് നേതൃത്വം നല്‍കും. സൗദി ഗായകരായ അബാദി അല്‍ജോഹര്‍, ഡാലിയ മുബാറക് എന്നിവരും പങ്കെടുക്കും.
ഇറാഖി സംഗീതജ്ഞന്‍ മാജിദ് അല്‍ മോഹന്‍ദിസ് റിയാദിലെ കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്ററില്‍ സംഗീത നിശ അവതരിപ്പിക്കും. 24ന് ജിദ്ദയില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ഈജിപ്ഷ്യന്‍ സംഗീത പ്രതിഭകളായ അംഗം സുലൈമാന്‍, താമര്‍ അശോര്‍ എന്നിവര്‍ പങ്കെടുക്കും. 26ന് റിയാദില്‍ ഈജിപ്ഷ്യന്‍ പോപ് താരം അംറ് ഡയബിന്റെ പ്രകടനവും അരങ്ങേറും.
കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കര്‍ശന ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാണ് പരിപാടികള്‍ ക്രമീകരിച്ചിട്ടുളളതെന്നും എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.