Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഡിജിറ്റല്‍ കറന്‍സിയിലാക്കും

റിയാദ്: സൗദിയിലെ വാറ്റ് വര്‍ധനവ് റിയല്‍ എസ്‌റ്റേറ്റ് രംഗത്തുണ്ടാക്കിയ പ്രത്യാഘാതം പഠിക്കുന്നതിന് ശൂറാ കൗണ്‍സിലിന്റെ അനുമതി. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഡിജിറ്റല്‍ കറന്‍സി വഴി നടത്താനും കൗണ്‍സില്‍ തീരുമാനിച്ചു.

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, ബ്രോക്കര്‍ ഓഫീസുകള്‍ക്കുളള കമ്മീഷന്‍ എന്നിവ പണമായി കൈമാറ്റം ചെയ്യാന്‍ പാടില്ല. നികുതി വെട്ടിപ്പു തടയുന്നതിനും പണമിടപാടുകളിലെ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ വ്യവസ്ഥ.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ ഇടപാടു തുക കുറച്ചു കാണിച്ച് നികുതി വെട്ടിപ്പു നടത്തുന്നത് വര്‍ധിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കുന്നതിനാണ് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ നിര്‍ബന്ധമാക്കുന്നത്.

സൗദിയിലെ കെട്ടിടങ്ങളുടെ ഇനം തിരിച്ചുളള വിവരം ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാറ്റാ ബേസ് തയ്യാറാക്കാന്‍ റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിറ്റിക്ക് ശൂറാ കൗണ്‍സില്‍ നിര്‍ദ്ദേശവും നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top