റിയാദ്: സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ധന സഹായം വിതരണം ചെയ്യുന്നു. നാഷണല്‍ കമ്മറ്റി നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 5.5 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ 17ന് വൈകുന്നേരം 3.30ന് പാണക്കാട് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സഹായ വിതരണണം നിര്‍വഹിക്കും. സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച 81 പേരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ വീതം വിതരണം ചെയ്യും. ഇതില്‍ കൊവിഡ് ബാധിച്ച് മരിച്ച 22 പേരും ഉള്‍പ്പെടും. ഗുരുതരമായി രോഗം ബാധിച്ച 110 പേര്‍ക്ക് ചികിത്സാ സഹായവും വിതരണണ ചെയ്യും. കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്് കെ പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും.
മുസ്ലിംലീഗ് നേതാക്കളയായ പി കെ കുഞ്ഞാലികുട്ടി എം പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ്ബഷീര്‍ എംപി, പി വി അബ്ദുല്‍ വഹാബ് എംപി, കെ പി എ മജീദ്, എം കെ മുനീര്‍ എം എല്‍ എ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം സി മായിന്‍ഹാജി, അബ്ദുല്‍റഹ്മാന്‍ കല്ലായി, ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം എല്‍ എ, ഉമ്മര്‍ പാണ്ടികശാല, പി കെ ഫിറോസ് , അഡ്വ യു എ ലത്തീഫ് എം എല്‍ എ എന്നിവള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.
ദുര്‍ബല ജനസമൂഹത്തിന് ജാതി, മത രാഷ്ട്രീയ വേര്‍ത്തിരിവുകള്‍ക്കതീതമായി ആറു വര്‍ഷത്തിനിടെ പതിനഞ്ചു കോടി രൂപ വിതരണം ചെയ്തതായി സംഘാടകര്‍ പറഞ്ഞു. പ്രവാസ ലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണ് കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി. ഈ വര്‍ഷത്തെ ആനുകൂല്യം ഉള്‍പ്പെടെ 20 കോടിയിലധികം രൂപയാണ് സാധാരണക്കാരന് സഹായഹസ്തമാകുന്നത്. കെ.എം.സി.സി കേരള ട്രസ്റ്റിന്റെ പേരിലാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍.
അടുത്ത വര്‍ഷത്തെ അംഗത്വ കാമ്പയിന്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് ഡിസംബര്‍ 15ന് അവസാനിക്കും. www.mykmcc.org എന്ന വെബ്‌സൈറ്റ് വഴിയും അംഗത്വം പുതുക്കാന്‍ കഴിയും.
വെര്‍ച്വല്‍ വാര്‍ത്ത സമ്മേളനത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്് കെ പി മുഹമ്മദ്കുട്ടി, വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, സുരക്ഷാപദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട്, സുരക്ഷാ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.