Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

കറക്കു ഖാലിദ് റിയാദില്‍; അളിയനെതിരെ പരാതിയുമായി അറബി

റിയാദ്: പ്രവാസത്തിനിടയിലെ സരസമായ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ വെബ് സീരീസ് പ്രകാശനം ചെയ്തു. അറബിയും അളിയനും എന്ന ഹാസ്യ പരമ്പര റിയാദിലെ മലയാളി കലാകാരന്‍മാരുടെ നേതൃത്വത്തില്‍ പഡാര്‍ മീഡിയ ആണ് തയ്യാറാക്കിയത്.

പ്രവാസം സമ്മാനിക്കുന്ന അനുഭവങ്ങളുടെ ഹാസ്യാവിഷ്‌കാരമാണ് അറബിയും അളിയനും. മലയാളി യുവതിയെ വിവാഹം ചെയ്യുന്ന അറബിയും യുവതിയുടെ സഹോദരനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

വിസ തട്ടിപ്പും അറബിയെ കബളിപ്പിക്കുന്നതും ഉള്‍പ്പെടെ മലയാളികള്‍ പ്രവാസ ലോകത്ത് കാണിക്കുന്ന വികൃതികള്‍ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അളിയാനായ കറക്കു ഖാലിദിനെ അവതരിപ്പിക്കുന്ന ഷാരോണ്‍ ശരീഫ് ആണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. ഷിബു ചെങ്ങന്നൂര്‍, അന്‍ഷാദ് ഫിലിംക്രാഫ്റ്റ്, അഷ്‌റഫ് എടക്കര, ഷബാന അന്‍ഷാദ്, ആദം റിയാസ്, സക്കീര്‍ ദാനത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൗദിയില്‍ തന്നെ പൂര്‍ണമായും ചിത്രീകരിച്ച വെബ് സീരീസ് എല്ലാ ആഴ്ചയും യൂടൂബില്‍ ദൃശ്യമാകും. വെബ് സിരീസിന്റെ പ്രകാശനം സാംസ്‌കാരിക സമ്മേളനത്തില്‍ ഷിബു ചെങ്ങന്നൂര്‍ നിര്‍വഹിച്ചു. അണിയറ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. സത്താര്‍ കായംകുളം, സുധീര്‍ കുമ്മില്‍, വിജയന്‍ നെയ്യാറ്റിന്‍കര, ബിന്ദു സാബു എന്നിവര്‍ ആശംകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top