റിയാദ്: കേരളത്തില്‍ നിന്ന് സൗദിയിലേക്ക് ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഷെഡ്യൂള്‍ഡ് വിമാനം റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുളള സൗദി എയര്‍ലൈന്‍സിന്റെ എസ് വി 775 വിമാനമാണ് റദ്ദാക്കിയത്.
കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 15ന് നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഭാഗികമായി ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കുമുളള മാര്‍ഗ നിര്‍ദേശങ്ങള്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലര്‍ വഴി അറിയിക്കുകയും ചെയ്തു.
ഇന്നു വൈകുന്നേരം 7.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.55ന് ജിദ്ദയില്‍ എത്തിച്ചേരേണ്ട വിമാനമാണ് റദ്ദാക്കിയത്. റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് 23നുളള എസ് വി 3775 വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കിയതായി സൗദി എയര്‍ലൈന്‍സ് യാത്രക്കാരെ അറിയിച്ചു.
48 മണിക്കൂറിനകം പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ് ഇന്നലെയാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ ഇന്നു പുറപ്പെടുന്ന വിമാനത്തില്‍ ടെസ്റ്റ് നടത്താന്‍ കഴിയില്ല. ഇതാണ് വിമാനം റദ്ദാക്കാന്‍ കാരണമെന്നാണ് വിവരം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.