നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: കേരളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന്റെ ഷെഡ്യൂള്‍ഡ് വിമാനം സെപ്തംബര്‍ 16ന് ജിദ്ദയിലെത്തും. സര്‍വീസ് നിര്‍ത്തിവെച്ചതിന് ശേഷം ഇന്ത്യയില്‍ നിന്നുളള ആദ്യ സര്‍വീസ് ആണിത്. എസ് വി 775 വിമാനമാണ് സര്‍വീസ് നടത്തുന്നത്.
കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 15ന് നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഭാഗികമായി ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കുമുളള മാര്‍ഗ നിര്‍ദേശങ്ങള്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇന്നലെ സര്‍ക്കുലര്‍ വഴി അറിയിച്ചു. അതിന് പിന്നാലെയാണ് കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് ഷെഡ്യൂള്‍ഡ് സര്‍വീസ് സൗദിയ പ്രഖ്യാപിച്ചത്. വൈകുന്നേരം 7.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.55ന് ജിദ്ദയില്‍ എത്തിച്ചേരും. അടുത്ത സര്‍വീസ് ഈ മാസം 23നും ഷെഡ്യൂള്‍ ചെയ്തു. എസ് വി 3775 കൊച്ചിയില്‍ നിന്ന് രാത്രി 8ന് പുറപ്പെട്ട് ജിദ്ദയില്‍ 10.55ന് എത്തിച്ചേരും. ടിക്കറ്റ് വില്‍പ്പന നടത്താന്‍ ഏജന്‍സികള്‍ക്ക് അനുമതിയും ലഭിച്ചു.
നിലവില്‍ ജിദ്ദയിലേക്കുളള വിമാനം മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുളളത്. ജിദ്ദയില്‍ നിന്നു റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളും ലഭ്യമാണ്. 17നും 23നും പുലര്‍ച്ചെ 3.05ന് ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് ആഭ്യന്തര വിമാന സര്‍വീസ് ഉണ്ട്. എസ് വി 1056 കണക്ഷന്‍ ഫ്‌ളൈറ്റ് കൊച്ചിയില്‍ നിന്ന് റിയാദിലേക്കുളള യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം. രാജ്യത്തെ മറ്റ് എയര്‍പോര്‍ട്ടുകളിലേക്കും കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യാനുളള സൗകര്യവും ഉണ്ട്. അതേസമയം, ഇന്ത്യയില്‍ നിന്നു സൗദിയിലേക്കുളള സൗദി എയര്‍ലൈന്‍സിന്റെ ഷെഡ്യൂളുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.