റിയാദ്: വിര്‍ച്വല്‍ പഠന രംഗത്ത് പുതുമയും സൈബര്‍ സുരക്ഷയും ഉറപ്പു വരുത്തിയ ബ്രൈറ്റ് ലേണിംഗ് ആപിന്റെ പ്രകാശനം റിയാദില്‍ നടന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുളള പരീക്ഷകളും റിപ്പോര്‍ട്ടുകളുമാണ് ആപിന്റെ പ്രത്യേകത. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സിബിഎസ്ഇ പാഠ്യപദ്ധതി അനുസരിച്ചുളള ഗണിതം, സയന്‍സ്, കോമേഴ്‌സ് വിഷയങ്ങള്‍ ആപില്‍ ലഭ്യമാണ്. നീറ്റ് ഉള്‍പ്പെടെയുളള മത്സര പരീക്ഷകള്‍ക്കു വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനും ആപ് സഹായിക്കുമെന്ന് ടാര്‍ഗറ്റ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട് സാരഥികള്‍ പറഞ്ഞു.
മറ്റു ആപ്‌ളിക്കേഷനുകളില്‍ നിന്നു വ്യത്യസ്തമായി ഭാവിയിലെ വിദ്യാഭ്യാസ രീതി കണക്കിലെടുത്താണ് ബ്രൈറ്റ് ലേണിഗ് ആപ് വികസിപ്പിച്ചിട്ടുളളത്. കൃത്യമായ ഘടനയോടെ റെക്കോര്‍ഡ് ചെയ്ത ക്ലാസ്സുകള്‍ക്കൊപ്പം അതേ അധ്യാപകള്‍ ലൈവില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്യും. ഓരോ പാഠഭാഗങ്ങളിലും കുട്ടികളുടെ അവഗാഹം വിലയിരുത്തുന്നതിന് പരിശീലന ചോദ്യങ്ങളും ഉണ്ടാകും. സംശയ നിവാരണത്തിന് പ്രത്യേക സെഷനുകള്‍, വിദ്യാര്‍ത്ഥികളുടെ കരിയര്‍ സംശയങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിംഗ് സെല്‍ എന്നിവയും ആപിന്റെ സവിശേഷതയാണ്. പ്രത്യേക സെക്യൂരിറ്റി ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുളളതിനാല്‍ മറ്റു സൈറ്റുകളിലേക്കു കടക്കാതെ എല്ലാം ഒരു ആപ്പില്‍ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
www.brightlearningapp.com വെബ്‌സൈറ്റില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഉണ്ട്. മുഴുവന്‍ ഫീചറുകളും ഒരാഴ്ച സൗജന്യമായി ഉപയോഗിക്കാം.
വാര്‍ത്താ സമ്മേളനത്തില്‍ ബ്രൈറ്റ് എഡ്യൂക്കേഷന്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ സംജിത്ത്, സുഹാസ് ചേപ്പാലി , നവാസ് റഷീദ്, ഷമീം, റാഹിദ്, റിയാസ് വളപ്പില്‍, മുര്‍ശാദ്, ശഹാസ് ചാലൂളി എന്നിവര്‍ പങ്കെടുത്തു. നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.