Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

റിയാദ് മെട്രോയില്‍ പരീക്ഷണ ഓട്ടം

റിയാദ്: നിര്‍മാണം അന്തിമ ഘട്ടത്തിലായ റിയാദ് മെട്രോ റെയില്‍ ശൃംഖലയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. സുരക്ഷയും ഗുണനിലവാരവും പരിശോധിക്കുന്നതിനാണ് പരീക്ഷണ ഓട്ടം. ഇറക്കുമതി ചെയ്ത മുഴുവന്‍ ട്രെയിനുകളുടെയും പരീക്ഷണ ഓട്ടം നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സ്‌റ്റേഷനകള്‍, റെയില്‍ പാതകള്‍, അനുബന്ധ സൗകര്യങ്ങള്‍, വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ തുടങ്ങി മെട്രോയിലെ എല്ലാ വിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് പരീക്ഷണ ഓട്ടം

സര്‍വീസ് ആരംഭിച്ചാല്‍ നേരിടാന്‍ സാധ്യതയുളള സാങ്കേതിക പ്രതിസന്ധികള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും പരീക്ഷണ ഓട്ടം സഹായിക്കും. മെട്രോ പൈലറ്റുമാരെ ഒഴിവാക്കി ഓപറേഷന്‍സ് സെന്റര്‍ വഴിയാണ് ട്രെയിനുകള്‍ നിയന്ത്രിക്കുന്നത്. കുടുംബങ്ങള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് മെട്രോയില്‍ പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്.

ജീവനക്കാരില്‍ 22 ശതമാനവും സ്വദേശികളാണ്. ഘട്ടം ഘട്ടമായി 50 ശതമാനം സ്വദേശികളെ നിയമിക്കുമെന്ന് ഓപ്പറേഷന്‍ ഏറ്റെടുത്ത കരാര്‍ കമ്പനികളുമായി ധാരണയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top