Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

ദലാല്‍ ആന്റ് സാറാ ഗ്രൂപ്പിന്റെ പുതിയ സ്‌റ്റോര്‍ ബത്ഹയില്‍

റിയാദ്: ചോക്കളേറ്റ്, ഈന്തപ്പഴം, നട്‌സ് എന്നിവ വിതരണം ചെയ്യുന്ന ദലാല്‍ ആന്റ് സാറാ ഗ്രൂപ്പിന്റെ റീട്ടെയില്‍ ഔട്‌ലെറ്റ് ബത്ഹയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മലബാര്‍ റസ്റ്ററന്റിന് എതിര്‍വശം ഫെബ്രുവരി 3ന് രാവിലെ 9ന് പുതിയ സ്‌റ്റോര്‍ ദലാല്‍ ആന്റ് സാറാ ഗ്രൂപ്പ് ചെയര്‍മാന്‍ റക്കാന്‍ അല്‍ ഹര്‍ബി ഉദ്ഘാടനം ചെയ്യും.

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വിളവെടുക്കുന്ന പത്തിലധികം ഇനങ്ങളിലുളള ഈന്തപ്പഴം ദലാല്‍ ആന്റ് സാറാ ഔട്‌ലെറ്റില്‍ ലഭ്യമാണ്. അജ്‌വ, സഫാവി, ഖദ്‌റവി, സുക്കരി, അന്‍ബറ, മബ്‌റൂം, സഗായ് എന്നീ ഇനങ്ങളിലുളള ഈന്തപ്പഴം, വിവിധ ഇനം ഈന്തപ്പഴങ്ങളുടെ ഗിഫ്റ്റ് പാക്കറ്റുകള്‍, ഈന്തപ്പഴം മുഖ്യ ചേരുവായാക്കി തയ്യാറാക്കിയ അച്ചാള്‍, സ്‌നാക്‌സ് ഉള്‍പ്പെടെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും പുതിയ സ്‌റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര ചോക്‌ളേറ്റ് ബ്രാന്റുകള്‍, മിഠായികള്‍, നട്‌സ്, ഡ്രൈഫ്രൂട്‌സ് എന്നിവയും ലഭ്യമാണ്. ആഘോഷങ്ങള്‍, പ്രത്യേക അവസരങ്ങളില്‍ സമ്മാനിക്കാനുളള സ്വീറ്റ്‌സ്, ചേക്‌ളേറ്റ് അടങ്ങിയ ഗിഫ്റ്റുകര്‍ ഓര്‍ഡര്‍ അനുസരിച്ച് ചെയ്തുകൊടുക്കാനും സൗകര്യമുണ്ട്. എല്ലാ ഉത്പ്പന്നങ്ങളും ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുമെന്നും ദലാല്‍ ആന്റ് സാറാ ഗ്രൂപ്പ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top