ദമാം: സാംസ്‌കാരിക കൂട്ടായ്മ ‘ദളം’പാചകമത്സരം സംഘടിപ്പിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം മത്സരമാണ് ഒരുക്കിയത്. പങ്കെടുത്തവര്‍ക്ക് ആകര്‍ഷകമായ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ആയിഷ ഷഹീന്‍, സുബിന മുനീര്‍ എന്നിവര്‍ മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍ ആയിരുന്നു.
മത്സരങ്ങള്‍ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സൗദി പ്രവാസത്തോട് വിട പറയുന്ന ദളം കുടുംബ അംഗങ്ങളായ മോന്‍സി മാത്യു, ഹബീബ് അമ്പാടന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ജോര്‍ജ് ഈപ്പന്‍, അളഗിരി സെല്‍വരാജ്, ബിജു കാവുംപുറം, വര്ഗീസ് തോമസ്, ഷഹീന്‍, കെ പി ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.