
റിയാദ്: വര്‍ണാഭമായ കലാ, സാംസ്‌കാരിക പരിപാടികളോടെ ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ഓണംആഘോഷിച്ചു. റിയാദ് ടാക്കീസ് ചെണ്ട കലാകാരന്‍മാര്‍ ഒരുക്കിയ മേളപ്പെരുക്കം, റിയാദ് മ്യൂസിക് ലവേഴസ് ഗായകരുടെ സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി.

മലാസ് ചെറീസ് റസ്‌റ്റോറന്റില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ഉപദേശക സമിതി അംഗം വി ജെ നസ്‌റുദ്ദീന്‍, നാദിര്‍ഷ റഹ്മാന്‍ (ദര്‍ശന ടി വി), സുരേഷ് ശങ്കര്‍ (പ്രസിഡന്റ്, റിംല ) അഷ്‌റഫ് കൊടിഞ്ഞി (ഗള്‍ഫ് മാധ്യമം), നൗമിതാ ബദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ശ്രീജിത് (സോനാ ജുവല്ലറി), ബിനോയ് (നൂര്‍ കാര്‍ഗോ), റഫീഖ് വെട്ടിയാര്‍ (ഓര്‍ബിറ്റ് ഫോര്‍വേഡിങ്), ലാലു വര്‍ക്കി (ലുലു ഗ്രൂപ്പ് ) എന്നിവര്‍ അതിഥികളായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ രാജേഷ് ഗോപിനാഥന്‍ സ്വാഗതവും സിജു പീറ്റര്‍ നന്ദിയും പറഞ്ഞു.

വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വനിതകളെയും പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും പ്രശംസാ ഫലകങ്ങള്‍ സമ്മാനിച്ചു ആദരിച്ചു.

സുരേഷ് ആലപ്പുഴ, നിസാര്‍ കോലത്ത്, ബദര്‍ കാസിം, നിസാര്‍ മുസ്തഫ, നാസര്‍ കുരിയാന്‍, റീന സിജു, സാനു മാവേലിക്കര, ആസിഫ് ഇഖ്ബാല്‍, ടി എന്‍ ആര്‍ നായര്‍, ഷാജി പുന്നപ്ര, ബിബിന്‍ പി ടി, മുഹമ്മദ് താഹിര്‍,

ആനന്ദം ആര്‍ നായര്‍, ഷഹീന്‍ കബീര്‍, നൗഫല്‍ കുത്തിയതോട്, ശരീഫ് തുറവൂര്‍, ജുഗല്‍ കാക്കാഴം, അമല്‍ കാരിച്ചാല്‍, ജിനു ബേബി എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ശാദിയ ഷാജഹാന്‍ അവതാരകയായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.