![](https://sauditimesonline.com/wp-content/uploads/2024/09/icf-2-1024x556.jpg)
റിയാദ്: വയനാട് ദുരന്ത ബാധിതര്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) പ്രഖ്യാപിച്ച രണ്ടു കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഐസിഎഫ് റിയാദ് നല്‍കുന്ന രണ്ടു വീടുകളുടെ ഫണ്ട് കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് റാഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ല്യാര്‍ ഫണ്ട് ഏറ്റു വാങ്ങി. കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന രണ്ടു വീടുകള്‍ക്കായി ഐസിഎഫ് റിയാദ് 24 ലക്ഷം രൂപയാണ് നല്‍കുന്നത്. റിയാദിലെ പ്രമുഖ ഉംറ സര്‍വീസ് ദാതാക്കാളായ അല്‍ ഖുദ്‌സ് ഉംറ സര്‍വീസ് ഇതിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി.
![](https://sauditimesonline.com/wp-content/uploads/2024/09/MADINA-NATIONALDAY-1024x585.jpg)
കേരള സര്‍ക്കാര്‍ പതിച്ചു നല്‍കുന്ന ഭൂമിയില്‍ ഐസിഎഫ് സൗദി നാഷണല്‍ കമ്മിറ്റി പത്ത് വീടുകളള്‍ നിര്‍മ്മിക്കും. റിയാദിലെ പൊതു സമൂഹത്തിന്റെ സഹകരണത്തോടെയാണ് ഫണ്ട് സമാഹരിച്ചത്. റിയാദ് ഡി പാലസില്‍ നടന്ന ചടങ്ങില്‍ ഐസിഎഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് സിക്രട്ടറി ലുക്മാന്‍ പാഴൂര്‍, റിയാദ് സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി, സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍, ഫിനാന്‍സ് സെക്രട്ടറി ഷമീര്‍ രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു.
![](https://sauditimesonline.com/wp-content/uploads/2024/05/ABC-MAY-1-SUMMER-1024x556.jpg)
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.