റിയാദ്: ഓണം ആഘോഷമാക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ്. വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കിയാണ് അല്‍ മദീനയുടെ ഓണാഘോഷം. ഇതിനായി ഓണസദ്യ ബുക്കിംഗ് ആരംഭിച്ചു. സെപ്തംബര്‍ 14ന് വൈകീട്ട് 6.00 വരെ ബുക്കിംഗ് സ്വീകരിക്കും. നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ 26 ഇനങ്ങള്‍ ഉള്‍പ്പെട്ട ഓണസദ്യയ്ക്ക് 29.95 റിയാലാണ് വില. ബുക്കിംഗിന് കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ 504426256 നമ്പരില്‍ ബന്ധപ്പെടണമെന്നും അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് അറിയിച്ചു
സെപ്തംബര്‍ 20 വരെ ഫെസ്റ്റിവല്‍ ഡീല്‍സ് പ്രത്യേക പ്രമോഷനും അല്‍ മദീന ഹൈര്‍മാര്‍ക്കറ്റില്‍ ആരംഭിച്ചു. മര്‍ഹബ കാര്‍ഡ് ഉടമകള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരത്തിനു പുറമെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.