Sauditimesonline

MEDIA ACADEMY
അതിരുകള്‍ കടന്ന അക്ഷര കൂട്ടായ്മ: മീഡിയ അക്കാദമിയുടെ പ്രവാസി മാധ്യമ ഡയറക്ടറി പ്രകാശനം

ആശ്രിത വിസ: റീ എന്‍ട്രി കാലാവധി കഴിഞ്ഞവര്‍ക്ക് സൗദിയില്‍ വിലക്കില്ല

റിയാദ്: ആശ്രിത വിസയിലുളള വിദേശികള്‍ റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം കാലാവധി കഴിഞ്ഞും മടങ്ങി എത്തിയില്ലെങ്കില്‍ പ്രവേശന വിലക്ക് ബാധകമല്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. എന്നാല്‍ വിസ കാലാവധി കഴിഞ്ഞ് രക്ഷകര്‍ത്താവിന്റെ രേഖയില്‍ നിന്ന് ആശ്രിത വിസയിലുളളവരെ നീക്കം ചെയ്യണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ റീ എന്‍ട്രി വാസാ കാലാവധി കഴിഞ്ഞ് മടിങ്ങിയെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷം പ്രവേശന വിലക്കുണ്ട്. എന്നാത് ഇത് ആശ്രിത വിസയിലുളളവര്‍ക്ക് ബാധകമല്ല. ആശ്രിത വിസയില്‍ കഴിഞ്ഞവരുടെ വിവരങ്ങള്‍ തവാസുല്‍ സേവനം വഴി ഡാറ്റാ ബേസില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പാസ്‌പോര്‍ട്ട് ഡയറട്ടറേറ്റ് അറിയിച്ചു.

തൊഴില്‍ വിസയിലുളള വിദേശികള്‍ റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടതിന് ശേഷം മടങ്ങിയെത്തിയില്ലെങ്കില്‍ വിസാ കാലാവധി കഴിഞ്ഞ് 30 ദിവസത്തിന് ശേഷം റസിഡന്റ പെര്‍മിറ്റുമായി തൊഴിലുടമ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിനെ സമീപിച്ച് രേഖയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

അതേസമയം, ആശ്രിത വിസയില്‍ രാജ്യം വിട്ടവര്‍ക്ക് വിസാ കാലാവധി കഴിഞ്ഞാല്‍ പുതിയ വിസയില്‍ വീണ്ടും വരുന്നതിന് തടസ്സമില്ലെന്നും ഡയറക്ടറേറ്റ് വിശദീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top