
റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന പദ്ധതി ‘ലേണ്‍ ദി ഖുര്‍ആന്‍’ അഞ്ചാം ഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഓണ്‍ലൈനില്‍ നടന്ന ഫൈനല്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ മൂന്ന് വനിതകള്‍ ഒന്നാം റാങ്ക് നേടി. സുലൈഖ പി. (കൊട്ടപ്പുറം), ഷെറീന എം (കുനിയില്‍), മുനീറ പി (കാരപ്പറമ്പ്) എന്നിവരാണ് ഒന്നാം റാങ്കിന് അര്‍ഹരായത്. റാങ്ക് ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും.

സീനത്ത് ഇബ്രാഹിം, ഹന സി.ടി, സഹല അബ്ദുല്‍ഹഖ്, സാക്കിറ, സാജിദ കെ.സി, ഹനാന്‍ പി.ടി, നസീജ കെ.പി, റുഖിയ ബിന്‍ത് സിറാജ്, റംലത്ത്,നിഷ അബ്ദുറസാഖ്, നുസ്രത്ത്, സലിം എ.എ, ഹസ്‌ന എന്‍കെസി, ജമാലുദ്ദീന്‍ ടി. പി, മുനീഫ എം എന്നിവ ആദ്യ 10 സ്ഥാനം നേടി. ഇവര്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡും സമ്മാനിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം, ഇംഗ്ലീഷ് ഭാഷകളിലായിരുന്ന പരീക്ഷ. ഫിസ ഫാത്തിമ (റിയാദ്), അലൈന ഫാത്തിമ (കാരപ്പറമ്പ്, കേരളം) എന്നിവര്‍ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളില്‍ ഒന്നാം റാങ്ക് നേടി. ഹൈഫ അബ്ദുറഹീം, അംന സത്താര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മലയാളം പരീക്ഷയിലും, സഹ്‌റ ഹിബ, ഫാത്തിമ കെ കെ എന്നിവര്‍ ഇംഗ്ലീഷ് പരീക്ഷയിലും യഥാക്രമം രണ്ട്, മൂന്ന് റാങ്കുകള്‍ നേടി.

ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅവ ആന്റ് അവൈര്‍നസ് സൊസൈറ്റിയുടെ ഡയറക്ടര്‍ അറഫാത്ത് അല്‍ഗാനിം റിയാദിലെ അല്‍ദുറാ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയിലായിരുന്നു ഫല പ്രഖ്യാപനം.
പരീക്ഷാഫലം www.learnthequran.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ നമ്പറും, മൊബൈല്‍ നമ്പറും, വെബ്‌സൈറ്റിലെ റിസള്‍ട്ട് കോളത്തില്‍ നല്‍കി പരീക്ഷാഫലം അറിയാം.
ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യൂം ബുസ്താനി, ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, ബത്ഹ ദഅവ ആന്റ് അവൈര്‍നസ് മലയാളം വിഭാഗം പ്രബോധകന്‍ മുഹമ്മദ് കുട്ടി കടന്നമണ്ണ എന്നിവര്‍ സന്നിഹിതരായിരുന്നു.
ലേണ്‍ ദി ഖുര്‍ആന്‍ പുനരാവര്‍ത്തനം ആറാംഘട്ട (ജുസ്അ് 25) പഠന ക്ലാസുകള്‍ സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലും ആരംഭിച്ചു. സൂറ:ദുഖാന്‍ മുതല്‍ ഫുസ്സ്വിലത്ത് വരെയുള്ള നാല് അധ്യായങ്ങളാണ് പുതിയ പാഠഭാഗം. ഒരു ലക്ഷം പുതിയ പാഠപുസ്തകം സൗജന്യമായി ഈ വര്‍ഷം പഠിതാക്കള്‍ക്ക് വിതരണം ആരംഭിച്ചിട്ടുണ്ട്.
ലോകത്തുള്ള മുഴുവന്‍ മലയാളികള്‍ക്കും പഠനക്ലാസ് ലഭ്യമാകുന്നതിന് എല്ലാ ഞായറാഴ്ചയും ഇന്ത്യന്‍ സമയം രാത്രി 8.30 ന് സൂം ഓണ്‍ലൈന്‍ വഴിയും പഠന ക്ലാസ്സ് ഒരുക്കിയിട്ടുണ്ട്.
റാങ്ക് ജേതാക്കള്‍ക്കും , ഉന്നതമാര്‍ക്ക് നേടിയവര്‍ക്കുമുള്ള ക്യാഷ് അവാര്‍ഡുകളും, സമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റും 2023 മെയ് മാസത്തില്‍ റിയാദില്‍ നടക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തില്‍ വിതരണം ചെയ്യും.
അഡ്വ. അബ്ദുല്‍ ജലീല്‍, അബ്ദുല്‍വഹാബ് പാലത്തിങ്ങള്‍, മുജീബ് അലി തൊടുകപുലം, മൂസ തലപ്പാടി, അബ്ദുനാസര്‍ മണ്ണാര്‍ക്കാട്, ഇക്ബാല്‍ വേങ്ങര, മുജീബ് ഒതായി, ഫറാസ് കണ്ണൂര്‍, അബ്ദുനസീര്‍, വാജിദ് പുളിക്കല്‍, ഫര്‍ഹാന്‍ എറണാകുളം, മുഹമ്മദ് നാജില്‍, വാജിദ് ചെറുമുക്ക്, കമറുദ്ദീന്‍, സിഗബത്തുള്ള, അമീര്‍ പാലക്കാട്, ഷംസുദ്ദീന്‍ അരിപ്ര, ഷംജീബ് എന്നിവര്‍ നേതൃത്വം നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.