Sauditimesonline

watches

തവക്കല്‍നാ ആപ്പില്‍ ചാറ്റ് സേവനം

റിയാദ്: കൊവിഡ് പ്രതിരോധത്തിന് സൗദി അറേബ്യ പുറത്തിറക്കിയ തവക്കല്‍നാ ആപ്പില്‍ തത്സമയ ചാറ്റ് സേവനം ആരംഭിച്ചു. രാജ്യത്തെ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് പുതിയ സേവനമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് മഹാമാരി രൂക്ഷമായ 2020ല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് തവക്കല്‍നാ മൊബൈല്‍ ആപ് സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതേിററ്റി വികസിപ്പിച്ചത്.

കൊവിഡ് ബാധിത പ്രദേശങ്ങളില്‍ ജനങ്ങള്‍ സഞ്ചരിക്കുന്ന വിവരം വിശകലനം ചെയ്താണ് തവക്കല്‍നാ സേവനം തുടങ്ങിയത്. എന്നാല്‍ സര്‍ക്കാരുമായുളള വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുളള ആപ്‌ളിക്കേഷനായി ആപിനെ വികസിപ്പിച്ചു. വാക്‌സിന്‍ അപ്പോയ്ന്റ്‌മെന്റ്, പവര്‍ ഓഫ് അറ്റോര്‍ണി, മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍, ഹെല്‍ത്ത് പാസ്‌പോര്‍ട്ട്, ഡിജിറ്റല്‍ ഐഡി, പബ്‌ളിക് വൈലേഷന്‍, വിവിധ വകുപ്പുകളിലെ അപ്പോയ്ന്റ്‌മെന്റുകള്‍, ഹജ്-ഉംറ പെര്‍മിറ്റ് എന്നിവ ഉള്‍പ്പെടെ ഇരുപത്തിയെട്ടിലധികം സേവനങ്ങള്‍ തവക്കല്‍നാ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഇതിന് പുറമെയാണ് തവക്കല്‍നാ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉള്‍പ്പെടെയുളള തത്സമയ ചാറ്റ് ആരംഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top