Sauditimesonline

watches

കേളി ദിനം നാളെ; സംഗീത വിരുന്ന് റിമി ടോമി നയിക്കും

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 22-ാം വാര്‍ഷികം ആഘോഷിക്കുന്നു. ‘കേളി ദിനം-2023’ എന്ന പേരില്‍ ജനുവരി 20 വെള്ളി റിയാദ് അല്‍ഹയ്ര്‍ അല്‍ ഒവൈദ ഫാം ഹൗസലാണ് ആഘോഷ പരിപാടികള്‍. വൈകുന്നേരം 7.30ന് പിന്നണി ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. പിന്നണി ഗായകരായ ശ്രീനാഥ്, നിഖില്‍, ശ്യം പ്രസാദ് എന്നിവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 9ന് ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ നാടകം, നൃത്തനൃത്യങ്ങള്‍, സംഗീതശില്പം, ഒപ്പന, കൈകൊട്ടിക്കളി, നാടന്‍ പാട്ടുകള്‍, വിപ്ലവ ഗാനങ്ങള്‍, കഥാപ്രസംഗം, ഓട്ടംതുളളല്‍, ചാക്യാര്‍കൂത്ത്, തെയ്യം തുടങ്ങവി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. 4.30ന് കേളി ദിന സമാപന സമ്മേളനം, കലണ്ടര്‍, ഡയറി പ്രകാശനം എന്നിവ നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.എം. സാദിഖ്, ജോസഫ് ഷാജി, ഗീവര്‍ഗീസ്, സെബിന്‍ ഇഖ്ബാല്‍, സുരേഷ് കണ്ണപുരം, സുനില്‍ കുമാര്‍, സുനില്‍ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top