Sauditimesonline

NAVAYUGAM
മകനില്ലാത്ത ഓണക്കാലത്ത് അമ്മയ്ക്കരികിലേക്ക്; സ്‌നേഹപ്പുടവയുമായി നവയുഗം

കൊണ്ടോട്ടി കെഎംസിസി മണ്ഡലം കമ്മറ്റി പുതിയ ഭാരവാഹികള്‍

റിയാദ്: കൊണ്ടോട്ടി മണ്ഡലം കെഎംസിസി വാര്‍ഷിക ജനറല്‍ ബോഡിയോഗവും കൗണ്‍സില്‍ മീറ്റും സംഘടിപ്പിച്ചു. ബത്ഹ ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അബ്ദു റസാഖ് ഓമാനൂര്‍ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി ഉദ്ഘടനം ചെയ്തു. മണ്ഡലം ജന. സെക്രട്ടറി ബഷീര്‍ സിയാംങ്കണ്ടം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷറഫു പുളിക്കല്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ബഷീര്‍ സിയാംങ്കണ്ടം (ചെയര്‍മാന്‍), അബ്ദു റസാഖ് ഓമാനൂര്‍ (പ്രസിഡന്റ്), ശറഫുദ്ധീന്‍ പുളിക്കല്‍ (ജന. സെക്രട്ടറി), ബഷീര്‍ ചുള്ളിക്കോട് (ട്രഷറര്‍), ബഷീര്‍ വിരിപ്പാടം, നിസാം പരതക്കാട്, ഫിറോസ് പള്ളിപ്പടി, സൈദ് ചെറുക്കാവ്, ഫസല്‍ കുമ്മാളി, റിയാസ്.പി.വി. കൊട്ടപ്പുറം, (വൈസ് പ്രസിഡന്റ്), അബ്ദുല്‍ ലത്തീഫ് ഏ കെ, മൂസ ഫൗലദ്, വാഹിദ് കൊണ്ടോട്ടി, മുനീര്‍ പരപ്പത്, ആഷിക് കൊണ്ടോട്ടി (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

യു പി മുസ്തഫ (റിട്ടേണിങ്ങ് ഓഫീസര്‍), സിദ്ധീഖ് കോങ്ങാട് (സെന്‍ട്രല്‍ കമ്മറ്റി നിരീക്ഷകന്‍), അസീസ് വെങ്കിട്ട (ജില്ലാകമ്മിറ്റി നിരീക്ഷകന്‍) എന്നിവര്‍ സന്നിഹിതരായിരുന്നു.

പഞ്ചായത്തു പ്രതിനിധികളായ ജാഫര്‍ ഹുദവി, സാജിദുല്‍ അന്‍സാര്‍, റഹൂഫ് ചങ്കരത്ത്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുനീര്‍ വാഴക്കാട്, മീരാന്‍ സാഹിബ്, അബ്ദുക്ക വാഴക്കാട്, ലത്തീഫ് കുറിയേടം, സലീം സിയാംങ്കണ്ടം, ഹനീഫ മുതുവല്ലൂര്‍, അസീസ് മൂലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹാദിഷറഫ് ഖിറാഅത്ത് നടത്തി ബഷീര്‍ ചുള്ളിക്കോട് സ്വാഗതവും ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top