Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

സൗദി സ്ഥാപക ദിനം ആഘോഷിച്ചു ‘ഡിഫ’

ദമാം: അന്നം തരുന്ന രാജ്യത്തിന്‍റെ അഭിമാനവും അന്തസ്സും പാരമ്പര്യവും ഉയർത്തിപ്പിടിച്ച് ദമാമിലെ പ്രവാസി ഫുട്ബോള്‍ ക്ലബുകളുടെ കൂട്ടായ്മ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ) സൗദി സ്ഥാപക ദിനം ആഘോഷിച്ചു. അല്‍ തറജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഡിമാ ടിഷ്യു ഖാലിദിയ ഗോള്‍ഡ് കപ്പ് വേദിയില്‍ ഡിഫ പ്രസിഡന്‍റ് മുജീബ് കളത്തില്‍ കേക്ക് മുറിച്ച് പരിപാടിക്ക് ആരംഭം കുറിച്ചു.

അനുസ്യൂതം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുകയും ശാന്തിയും ഐശ്വര്യവും കളിയാടുകയും ചെയ്യുന്ന ഒരു സമ്പന്ന രാഷ്ട്രത്തേയും ജനതയെയുമാണ് ലോകം സൗദിയിൽ കാണുന്നത്. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷങ്ങളായ സാധാരണക്കാർക്ക് ജീവിക്കാനുള്ള വരുമാന സ്രോതസ് കൂടിയായ ഈ നാട് ലോക രാജ്യങ്ങളിക്കിടയിൽ അനുപമ സ്ഥാനമാണ്‌ അലങ്കരിക്കുന്നതെന്ന് പരിപാടിയില്‍ അവതരിപ്പിച്ച ഡിഫയുടെ സന്ദേശത്തില്‍ പറഞ്ഞു. ഖലീല്‍ പൊന്നാനി, അഷ്റഫ് എടവണ്ണ, വില്‍ഫ്രഡ് ആന്ഡ്രൂസ്, റഫീക് കൂട്ടിലങ്ങാടി, സകീര്‍ വള്ളക്കടവ്, ഷനൂബ് കൊണ്ടോട്ടി, മന്‍സൂര്‍ മങ്കട, മുജീബ് പാറമ്മല്‍, ലിയാക്കത്ത് കരങ്ങാടന്‍ സഹീര്‍ മജ്ദാല്‍, റിയാസ് പറളി, റിയാസ് പട്ടാമ്പി, ശരീഫ് മാണൂര്‍, ഷറഫു പാറക്കല്‍, ആശി നെല്ലിക്കുന്ന്, റഊഫ് ചാവക്കാട്, സകീര്‍ പാലക്കാട്, മുഹമ്മദ് റാസിക്, ആബിദലി കരങ്ങാടന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top