Sauditimesonline

LULU ALEEM
വിധിയുടെ വഴിയില്‍ തളര്‍ന്നു, ഒടുവില്‍ യൂസഫലിയുടെ തണലില്‍ നാടണഞ്ഞ് അലീം

ആശ്രിത വിസയിലുളളവര്‍ക്കും ഡിജിറ്റല്‍ ഇഖാമ

റിയാദ്: ആശ്രിതരുടെ ഇഖാമ ഉള്‍പ്പെടെയുളള രേഖശള്‍ ഡിജിറ്റലായി ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഇ-സര്‍വീസ് പോര്‍ട്ടലായ അബ്ശിറിലാണ് സേവനം ലഭ്യമാക്കിയിട്ടുളളത്. സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റാണ് സേവനം ഇ-പോര്‍ട്ടലായി ആരംഭിച്ചത്.

രാജ്യത്ത് ഡിജിറ്റല്‍ വല്‍ക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ സേവനങ്ങള്‍. താമസ രേഖയുടെ ഡിജിറ്റല്‍ ഐ.ഡി സേവനം ആശ്രിത വിസയിലുള്ളവര്‍ക്കും ലഭ്യമാകും. ഇതുവരെ തൊഴില്‍ വിസയിലുള്ളവര്‍ക്ക് മാത്രമായിരുന്നു സേവനം അനുവദിച്ചിരുന്നത്.

അബ്ഷിറിന് പുറമേ തവക്കല്‍ന, ഖിദ്മാത്ത് ആപ്ലിക്കേഷനിലും ഡിജിറ്റല്‍ ഐഡി സേവനം ലഭിക്കും. സുരക്ഷാ പരിശോധനകളിലും ബാങ്കുകളിലും ഡിജിറ്റല്‍ ഐഡി സേവനത്തിന് ഔദ്യോഗിക രേഖയായി ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top