Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

കായംകുളം നഗര സഭാ അംഗം പികെ അമ്പിളിക്ക് റിയാദില്‍ സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും കായംകുളം നഗരസഭാ അംഗവുമായ പികെ അമ്പിളിക്ക് കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) സ്വീകരണം നല്‍കുന്നു. എഴുത്തുകാരിയും അമേയ കവിതാ സമാഹരത്തിന്റെ രചയിതാവുമായ കായംകുളം സ്വദേശിനി നിഖില സമീറിനെ ആദരിക്കുകയും ചെയ്യും.

ജനുവരി 6 വെളളി ഉച്ചക്ക് 1.00ന് സുലൈമാനിയ ന്യൂ മലാസ് റസ്റ്ററന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top