റിയാദ്: ഡിസ്‌നി കഥാപാത്രങ്ങളായ മിക്കി മൗസും മിന്നി മൗസും സൗദിയില്‍ പ്രദര്‍ശനത്തിനെത്തുന്നു. റിയാദ് ബൊളിവാഡ് അരീനയില്‍ ഈ മാസം 25 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
കുട്ടികള്‍ക്ക് ഹരംപകരുന്ന ഡിസ്‌നി കഥാപാത്രങ്ങളാണ് മിക്കിയും മിന്നിയും ഡൊണാള്‍ഡ് ഡക്കുമെല്ലാം. ഡിസ്‌നി ഓണ്‍ ഐസ് എന്നപേരില്‍ സെപ്തംബര്‍ 21 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിനാണ് വേദി ഒരുക്കുന്നത്.
അമേരിക്കയിലെ ഡിസ്‌നി വേള്‍ഡും സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയും സഹകരിച്ചാണ് അന്താരാഷ്ട്ര വിനോദ പരിപാടി. വൈകുന്നേരം 4നും രാത്രി 8നും ദിവസവും രണ്ട് പ്രദര്‍ശനങ്ങള്‍ അരങ്ങേറും. വിനോദവും വിജ്ഞാനവും കൗതുകവും സമന്വയിപ്പിച്ച ദൃശ്യ വിരുന്നാണ് ഡിസ്‌നി ഒരുക്കുന്നത്. ഡിസ്‌നി പ്രിന്‍സസ്, ഫാന്റം തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും. ടിക്കറ്റ്ഇഎംഎക്‌സ് ഡോട് കോം വെബ്‌സൈറ്റ് വഴി ടിക്കറ്റ് ലഭിക്കും. 50, 85, 185 റിയാല്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. വിഐപി ടിക്കറ്റിന് 450 റിയാലാണ് നിരക്ക്. സൗദിയില്‍ ആദ്യമായി എത്തുന്ന ഡിസ്‌നി കഥാപാത്രങ്ങളുടെ പ്രദര്‍ശനം ജനം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് എന്റര്‍െൈന്‍മെന്റ് അതോറിറ്റി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.