
റിയാദ്: കണ്ണൂര്‍ എക്‌സ്പാര്‍റ്റിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (കിയോസ്) പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നു. സ്‌പെതംബര്‍ 30ന് എക്‌സിറ്റ് 30 അല്‍ അംബ്രടോറ ഓഡിറ്റോറിയത്തില്‍ ‘കിയോത്സവം-22’ എന്ന പേരിലാണ് ആഘോഷ പരിപാടികള്‍. പിന്നണി ഗായിക സയനോര ഫിലിപ്പ്, നസീര്‍ മിന്നലെ എന്നിവര്‍ നയിക്കുന്ന ഗാനസന്ധ്യയും അരങ്ങേറും.

സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണ്ണൂര്‍ ജില്ലയില്‍ നിന്നുളള പ്രവാസികളുടെ ക്ഷേമകാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് കിയോസിന്റെ പ്രവര്‍ത്തനങ്ങള്‍. അംഗങ്ങളുടെ മക്കള്‍ക്ക് ഉപരി പഠനത്തിന് സഹായം വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ പ്രവാസി സംരംഭമായ കിയോ ഇന്‍ഫ്രാ ആന്റ് ആഗ്രോ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചതായും സംഘാടകര്‍ പറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവര്‍ക്ക് ജോലി നല്‍കുന്നത് ഉള്‍പ്പെടെയുളള പദ്ധതികളാണ് ലക്ഷ്യം വെക്കുന്നത്. കിയോസിന്റെ കൂടുതല്‍ അംഗങ്ങള്‍ പങ്കാളികളായി വരുന്ന സന്ദര്‍ഭത്തില്‍ പബ്‌ളിക് ലിമിറ്റഡ് കമ്പനിയായി സംരംഭത്തെ മാറ്റും.

‘കിയോത്സവം-22’ പരിപാടിയുടെ മുഖ്യ പ്രായോജകര്‍ ഫ്‌ളൈയിന്‍ഡ്‌കോ ആണ്. റിയാദാ വില്ലാസ് കണ്‍സ്ട്രക്ഷന്‍, എകെഎസ് കാര്‍ഗോ ആന്റ് ലോജിസ്റ്റിക്‌സ്, മസായ ട്രാവല്‍ ആന്റ് ടൂറിസം എന്നിവരാണ് സഹ പ്രായോജകര്‍.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. സൂരജ് പാണയില്‍, ജന. കണ്‍വീനര്‍ പൂക്കോയ തങ്ങള്‍, പ്രോഗ്രാം കണ്‍വീനര്‍ ഇസ്മായില്‍ കണ്ണൂര്‍, ട്രഷര്‍ റസാക്ക് എംസി. സാബിത് (ഫ്‌ളൈയിന്‍ഡ്‌കോ, രാഗേഷ് (റിയാദ് വില്ല), സാദ് (മസായ ട്രാവല്‍സ്) കിയോസ് മുഖ്യ രക്ഷധികാരി എഞ്ചി. ഹുസൈന്‍ അലി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
