റിയാദ്: സൗദി അറേബ്യയില്‍ ഡ്രൈവര്‍മാരായി തൊഴില്‍ തേടി എത്തുന്ന വിദേശ പൗരന്‍മാര്‍ക്ക് മാതൃരാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാന്‍ അനുമതി. ഡ്രൈവര്‍ പ്രൊഫഷന്‍ വിസ സ്റ്റാമ്പ് ചെയ്തവര്‍ക്കാണ് ആനുകൂല്യമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സൗദിയിലെത്തി പരമാവധി മൂന്നു മാസം വിദേശ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാനാണ് അനുമതി.
വിദേശ ഡ്രൈവിംഗ് ലൈസന്‍സ് അംഗീകൃത ട്രാന്‍സിലേറ്റര്‍ അറബി ഭാഷയില്‍ പരിഭാഷപ്പെടുത്തണം. വിദേശികള്‍ ഓടിക്കുന്ന വാഹനത്തിന് ലൈസന്‍സ് ആവശ്യമാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് അതേ വാഹനവും ഹെവി ലൈസന്‍സുള്ളയാള്‍ക്ക് ഹെവി വാഹനങ്ങളും സൗദിയില്‍ ഓടിക്കാന്‍ അനുമതിയുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.