Sauditimesonline

Sathar
'ഫോര്‍ക' സത്താര്‍ കായംകുളം അനുസ്മരണം

സ്‌കൂള്‍ തെരഞ്ഞെടുപ്പു നടത്തി ഡ്യൂണ്‍സ്

റിയാദ്: വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ ബോധവും നേതൃഗുണവും വളര്‍ത്താന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പു നടത്തി ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. എട്ടാം ക്ലാസ് ആല്‍ഫ ഹൗസിലെ കിഷോര്‍ സന്തോഷ് (ഹെഡ് ബോയ്), മര്‍വി ഉദയ് നസാരെ (ഹെഡ് ഗേള്‍) എന്നിവരെ തെരഞ്ഞെടുത്തു. ഏഴാം ക്ലാസ് ബീറ്റ ഹൗസിലെ അയാന്‍ അസീസ് (വൈസ് ഹെഡ് ബോയ്), ഷൈസ (വൈസ് ഹെഡ് ഗേള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ജനാധിപത്യ രീതികള്‍ നടന്ന വോട്ടിംഗ് പ്രക്രിയയില്‍ സ്‌കൂള്‍ മാനേജര്‍ അബീര്‍, പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, ഹെഡ് മിസ്‌ട്രെസ്സ് വിദ്യ വിനോദ്, സി.ഒ.ഇ ഷാജിന ഷനോജ്, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവന നേതൃത്വം നല്‍കി. നാല് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് വോട്ട് രേഖപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് സംവിധാനങ്ങളും ഭരണത്തില്‍ പൗരന്മാര്‍ക്കുള്ള പങ്കാളിത്തം, അതിന്റെ പ്രാധാന്യം, പ്രായോഗിക ധാരണകള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു നല്‍കാന്‍ തെരഞ്ഞെടുപ്പു സഹായകമായി.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സംഗീത അനൂപ് തെരഞ്ഞെടുക്കപ്പെട്ട സെനറ്റ് അംഗങ്ങളെ പരിചയപ്പെടുത്തി. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി സിബിഎസ്ഇ പാഠ്യപദ്ധതി അനുസരിച്ചാണ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികളെ ജനാധിപത്യ പ്രക്രിയ പരിശീലിപ്പിക്കുക, ഉത്തരവാദിത്തമുള്ള പൗരന്മാരെ വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top