
റിയാദ്: പ്രവാസി പ്രശ്നങ്ങള്‍ പഠിക്കുകയും ലോക കേരള സഭകളിലൂടെ ഉരുതിരിഞ്ഞ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വന്‍പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ കേരള ബഡ്ജ്റ്റ് 2023 പ്രവാസലോകം കയ്യടികളോടെ സ്വീകരിക്കുമെന്ന് പൊതുപ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ ഇബ്രാഹിം സുബ്ഹാന് പറഞ്ഞു.

കേന്ദ്ര ബഡ്ജറ്റില്‍ യാതൊരു പരിഗണനയും നല്‍കാതെ അവഗണിച്ചപ്പോള്‍ കേരളം ആ സമീപനത്തിന് നല്കിയ മറുപടിയാണ് ഇതെന്നും സുബ്ഹാന് പറഞ്ഞു. മടങ്ങിയെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്മെന്റ് എന്ന പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ ജന്മ നാട്ടില്‍ എന്ന നിരക്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതി ഏറെ ശ്രദ്ധേയമാണ്. പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് നിലനില്പിന് ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും സര്‍ക്കാര്‍ വലിയ ശ്രമമാണ് നടത്തുന്നത്. ഇതിനായി വിവിധ പദ്ധതികളില്‍ 84.60 കോടി രൂപ വകയിരുത്തിയത് ഇത്തരത്തിലുള്ള ആദ്യ ശ്രമമാണ്. പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ആകെ 50 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി നല്‍കും. മടങ്ങിവന്ന പ്രവാസികള്‍ക്കും മരണപെട്ട പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്കുന്ന സാന്ത്വന പദ്ധതിക്ക് 33 കോടി രൂപയാണ് വകയിരുത്തിയത്.
കേരള നോണ്‍റെസിഡന്റ് കേരളൈറ്റ്സ് ഫണ്ട് ബോര്‍ഡ് മുഖേനയുള്ള ക്ഷേമപദ്ധതികള്‍ക്കായി 15 കോടി രൂപ വേറെയും വകയിരുത്തി. എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സുകള്‍ക്ക് 60 ലക്ഷം രൂപ വകയിരുത്തി. രണ്ടാമത്തെയും മൂന്നാമത്തെയും ലോകകേരള സഭയുടെ പ്രായോഗികമായ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും ലോക കേരളസഭയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായും 2.5 കോടി രൂപ വകയിരുത്തി. നോര്‍ക്ക വകുപ്പിന്റെ മാവേലിക്കരയിലുള്ള അഞ്ചേക്കര്‍ ഭൂമിയില്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കിവച്ചു. ഐഇഎല്‍ടിഎസ്, ഒഇടി പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്കുന്ന നോര്‍ക്ക പദ്ധതിക്ക് രണ്ട് കോടി രൂപ വകയിരുത്തിയ ധനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതര്ഹവും പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുമാണ്. പ്രവാസി സമൂഹത്തെ പ്രത്യേക വിഭാഗമായി കണക്കാക്കിയുള്ള പദ്ധതികള്‍ പ്രവാസി സമൂഹത്തിനുള്ള അംഗീകാരമാണെന്ന് ഇബ്രാഹിം സുബ്ഹാന് വിലയിരുത്തി. പ്രവാസി സമൂഹത്തെ നവ കേരള നിര്‍മ്മിതിയിലുള്ള പ്രധാന വിഭാഗമെന്ന് കണ്ടെത്തി അംഗീകരിക്കാനും അവര്‍ക്കൊപ്പം നില്ക്കാനുമുള്ള സര്‍ക്കാര്‍ സന്നദ്ധതയാണ് ബഡ്ജറ്റിലൂടെ വ്യക്തമാകുന്നതെന്നും ഇബ്രാഹിം സുബ്ഹാന് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.