റിയാദ്: പല്ലാരിമംഗലത്തെയും സമീപ പ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മ ‘ഇടം’ മൂന്നാം വാര്‍ഷികം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പൊതുയോഗം കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍ ഉത്ഘാടനം ചെയ്തു. നാടിന്റെ പൊതുവായ പ്രവര്‍ത്തന മണ്ഡലത്തില്‍ ഇടം നടത്തിവരുന്ന ഇടപെടലുകള്‍ ശഌഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കരുത്തോടെ ഭാവി കാല പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും എംഎല്‍എ അറിയിച്ചു.
ഇടം പ്രസിഡന്റ് ഷിഹാബ് അബൂബക്കര്‍ അധ്യഷത വഹിച്ചു. സെക്രട്ടറി ഷാജഹാന്‍ എം ഹസൈനാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ റിയാസ് പുലാരിയില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
23 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പൊതുയോഗം തെരഞ്ഞെടുത്തു. അജാസ് ഓ ജമാല്‍ (പ്രസിഡന്റ്), സിജിന്‍ കൂവളളൂര്‍ (സെക്രട്ടറി ), അന്‍ഷാദ് നാസര്‍ (ട്രെഷറര്‍), സഫര്‍ പൈമറ്റം, ഷൗക്കത്ത് അലി (വൈസ് പ്രസിഡണ്ടുമാര്‍ ), അഖിലേഷ് മാത്യു, ഷിഹാബ് അബൂബക്കര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഷാജഹാന്‍ (ജോയിന്റ് ട്രെഷറര്‍), ഹസീന റസാഖ് (വിമെന്‍സ് കോഓര്‍ഡിനേറ്റര്‍), ജെഫിന്‍ കൂവളളൂര്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍), അജില്‍സ്, മുഹ്‌സിന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്) എന്നവരെ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു. സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
