ഹുഫൂഫില്‍ അഗ്‌നിബാധ; മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു

അല്‍ ഹസ: ഹൂഫൂഫില്‍ ഇന്നലെ ഉണ്ടായ അഗ്‌നിബാധയില്‍ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് മഴിക്കോട് അജ്മല്‍ ഷാജഹാന്‍ (നിസാം) ആണെ തിരിച്ചറിഞ്ഞത്. വര്‍ക് ഷോപിന് മുകളില്‍ താമസ സ്ഥലത്ത് ഉണ്ടായ അഗ്‌നിബാധയില്‍ 5 ഇന്ത്യക്കാരാടക്കം 10 പേര്‍ മരിച്ചു. ഇതില്‍ മൂന്ന് ബംഗ്‌ളാദേശ് പൗരന്‍മാരും. പൂര്‍ണമായും കത്തിയമര്‍ന്ന് രണ്ടുപേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

വര്‍ക്‌ഷോപിനോട് ചേര്‍ന്നുളള അപ്‌ഹോള്‍സ്റ്ററി മെറ്റീരിയല്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് അഗ്‌നി പടര്‍ന്നത്. ഇതിന് മുകളില്‍ താമസിച്ചവരാണ് അപകടത്തില്‍പെട്ടത്. സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Leave a Reply