Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

‘റിയാദ് ടാക്കിസ് മെഗാ ഷോ-2023’ പോസ്റ്റര്‍ പ്രകാശനം

റിയാദ്: കലാ, സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്ക് നിറം പകരാന്‍ റിയാദ് ടാക്കീസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 22ന് മെഗാ ഷോ-2023 സംഘടിപ്പിക്കും. വിന്റര്‍ ടൈം കമ്പനി മുഖ്യ പ്രയോജകരായ ‘റിയാദ് ടാക്കിസ് മെഗാ ഷോ 2023’യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. വിന്റര്‍ ടൈം കമ്പനി എം ഡി വര്‍ഗീസ് കെ ജോസഫ് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊടുക്കാടിന് പോസ്റ്റര്‍ കൈമാറി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു.

സംഗീതലോകത്ത് വ്യത്യസ്ത ആലാപനത്തിലൂടെ ശ്രദ്ധ നേടിയ അരവിന്ദ് വേണുഗോപാല്‍, സിന്ധു പ്രംകുമാര്‍, അവനി എസ് എസ്, അതുല്‍ നറുകര തുടങ്ങിയ ഗായകര്‍ മെഗാ ഷോയില്‍ അണിനിരക്കും. ഇതിനു പുറമെ റിയാദിലെ കലാകാരന്‍മാരുടെ കലാവിരുന്നും അരങ്ങേറും.

പോസ്റ്റര്‍ പ്രകാശന ചടങ്ങിള്ള രക്ഷാധികാരി അലി അലുവ, സനു മാവേലിക്കര, ശങ്കര്‍ കേശവന്‍ , ഡൊമിനിക് സാവിയോ, ജോര്‍ജ് തൃശൂര്‍, സലാം പെരുമ്പാവൂര്‍, ഷമീര്‍ കല്ലിംഗല്‍, ഷൈജു പച്ച, സജീര്‍ സമദ്, അനസ് കെ ആര്‍, വരുണ്‍ പി വി, നബീല്‍ ഷാ, റിജോഷ് കടലുണ്ടി, അനില്‍ കുമാര്‍ തമ്പുരു, ഫൈസല്‍ കൊച്ചു, ജോണി തോമസ്, സിജോ മാവേലിക്കര എന്നിവര്‍ പ്രസംഗിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top