
റിയാദ്: ഐടി സൊലൂഷന്‍ രംഗത്തെ പ്രമുഖരും ലക്‌സാര്‍ ഡീലറുമായ എംബസ് റിയാദില്‍ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. ഡിജിറ്റല്‍ ലോകത്ത് ഡാറ്റകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഏറെ പ്രാധാന്യമാണുളളതെന്ന് മെമ്മറി കാര്‍ഡ് നിര്‍മാതാക്കളായ ലക്‌സാര്‍ ഗ്‌ളോബല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫിസ്സല്‍ ഔബിദ പറഞ്ഞു. ഡാറ്റ കൈമാറ്റം ചെയ്യുമ്പോള്‍ ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കണം.

കമ്പ്യൂട്ടര്‍ ഗെയിമില്‍ ഏര്‍പ്പെടുന്ന വനിതകളുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ കൂടുതലാണ്. പശ്ചിമേഷ്യയില്‍ ഇഗെയിമിംഗില്‍ ഏര്‍പ്പെടുന്ന 58 ശതമാനം ആളുകളില്‍ 29 ശതമാനം സൗദി വനിതകളാണെന്നും ഫിസ്സല്‍ ഔബിദ പറഞ്ഞു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ നിത്യ ജീവതത്തിന്റെ ഭാഗമായി മാറിയ കാലമാണിത്. അതുകൊണ്ടുതന്നെ വിവിധ തരം ഡാറ്റകള്‍ സൂക്ഷിക്കുന്നതിന് മെമറി ഉപയോഗിക്കാത്തവര്‍ വിരളമാണ്. അത് ഏറ്റവും മികച്ച മെമറി തന്നെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടാബ്, ക്യാമറ തുടങ്ങി നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളില്‍ മെമറി സുപ്രധാന ഘടകമാണ്. ഏറ്റവും മികച്ച മെമറികള്‍ 25 വര്‍ഷത്തിലേറെ അന്താരാഷ്ട്ര വിപണിയില്‍ വിതരണം ചെയ്ത് വിശ്വാസ്യത തെളിയിച്ച ബ്രാണ്ടാണ് ലെക്‌സാര്‍. മെമറി കാര്‍ഡുകള്‍, യുഎസ്ബി ഫഌഷ് െ്രെഡവുകള്‍, കോംപാക്ട് ഫഌഷ്, മൈക്രോ എസ്ഡി കാര്‍ഡ്, കാര്‍ഡ് റീഡേഴ്‌സ്, കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന എസ്എസ്ഡി, പോര്‍ട്ടബിള്‍ എസ്എസ്ഡി, ഡസ്‌ക് ടോപ് റാം, ലാപ്‌ടോപ് മെമറി, ഇഗെയിമിംഗ് മെമറി ഉള്‍പ്പെടെ നിരവധി ഉത്പ്പന്നങ്ങളാണ് ലെക്‌സാര്‍ വിപണിയില്‍ എത്തിച്ചിട്ടുളളത്.

പ്രൊഫഷണല്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, 4കെ, 8കെ റോ വീഡിയോ ഫയലുകള്‍ എന്നിവ പോസ്റ്റ് പ്രൊഡക്ഷന് ഏറ്റവും വേഗത്തില്‍ ട്രാന്‍സ്‌ഫെര്‍ ചെയ്യുന്നതിനും പ്രൊസസ് ചെയ്യുന്നതിനും ലക്‌സാര്‍ ഉത്പ്പന്നങ്ങള്‍ മികച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

റിയാദില്‍ നടന്ന ബിസിനസ്സ് മീറ്റില്‍ ലെക്‌സാര്‍ വിതരണം ചെയ്യുന്ന നിരവധി ഐടി സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. പരിപാടിയില്‍ ബെസ്റ്റ് ചാനല്‍ പാര്‍ട്‌നര്‍ പുരസ്‌കാരം സഫ്‌വാന്‍ നെറ്റ്‌വര്‍ക്ക് ഐടി എസ്റ്റാബഌഷ്‌മെന്റിന് സമ്മാനിച്ചു. സുപ്രിം ട്രേഡിംഗ് എല്‍എല്‍സി (ബെസ്റ്റ് കംപോനന്റ് പാര്‍ട്‌നര്‍), നദ്‌റത് അല്‍കനൂസ ട്രേഡിഗ് (ബെസ്റ്റ് ഡിജിറ്റല്‍ ഇമേജിംഗ്), ദറത് ട്രേഡിംഗ് എസ്റ്റാബഌഷ്‌മെന്റ് (എമര്‍ജിംഗ് പാര്‍ട്‌നര്‍), മോഡേണ്‍ ടെക്‌നോളജി ട്രേിംഗ് കമ്പനി, നുഖ്ബ ഇങ്ക്‌ട്രേഡിംഗ്, മിദാന്‍ അല്‍ ശെറ ട്രേഡിംഗ് എന്നിവര്‍ക്ക് ഔട്സ്റ്റാന്റിംഗ് കോണ്‍ട്രിബ്യൂഷന്‍നുളള ഉപഹാരവും സമ്മാനിച്ചു. എംബസ് സിഇഒ സാബിര്‍ സലിം, ഓപറേഷന്‍ ഹെഡ് ഫൈസല്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ഉള്‍പ്പെടെ മാനേജ് പ്രതിനിധികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.