Sauditimesonline

1 edapa
'എടപ്പ' അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

ഐക്യം വിളംബരം ചെയ്ത് ‘മാനവീയം പതാക’ ഉയര്‍ത്തി ലുലു ജീവനക്കാര്‍

ദമ്മാം: മാനവ സാഹോദര്യം വിളംബരം ചെയ്ത് ‘മാനവീയം പതാക’ ഉയര്‍ത്തി സൗദി പ്രഥമ പതാക ദിനത്തില്‍ ലുലു ജീവനക്കാരുടെ വിസ്മയ പ്രകടനം ശ്രദ്ധേയമായി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ആയിരത്തിലധികം സൗദി പൗരന്മാരായ സ്ത്രീ, പുരുഷ ജീവനക്കാര്‍ 18 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും അണിനിരന്നാണ് സൗദി ദേശീയ പതാകക്ക് രൂപം നല്‍കിയത്. ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാള്‍ ക്ലബ്ബ് സ്‌റ്റേഡിയത്തിലായിരുന്നു മനുഷ്യര്‍ അണിചേര്‍ന്ന് ഹരിത പതാകയായി മാറിയത്.

കൃത്യമായ ആസൂത്രണവും പരിശീലനവും കൊണ്ടാണ് സംഘാടകരായ ലുലു മാനേജ്‌മെന്റിന് വിസ്മയ പ്രദര്‍ശനം സാക്ഷാത്കരിക്കാനായത്. മൂന്ന് മണിക്കൂര്‍ സമയം ലുലു ജീവനക്കാര്‍ പതാകയുടെ ആകൃതിയിലും നിറത്തിലും ഒന്നിച്ച് ചരിത്രമുഹൂര്‍ത്തം പൂര്‍ത്തിയാക്കി. പ്രശസ്ത ഇന്ത്യന്‍ ചിത്രകാരനും മലയാളിയുമായ ഡാവിഞ്ചി സുരേഷ് ആണ് മാനവീയ പതാക ചിട്ടപ്പെടുത്തിയത്.

സൗദി അറേബ്യയിലെ മുന്‍നിര റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് രാജ്യത്ത് 30ല്‍ കൂടുതല്‍ സ്‌റ്റോറുകള്‍ തുറന്നുകഴിഞ്ഞെന്നും രാജ്യത്തിെന്റ പുരോഗതിയുടെ ഭാഗമാകുന്നതില്‍ അഭിമാനിക്കുന്നതായും ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. രാജ്യത്ത് പ്രതിധ്വനിക്കുന്ന അസ്ഥിത്വ ഉണര്‍വന്റെയും ദേശീയോദ്ഗ്രഥനത്തിെന്റയും പുതിയ തരംഗത്തില്‍ പങ്കുചേരുന്നു.

ദേശസ്‌നേഹത്തിെന്റ കാഴ്ചകളെയും വൈകാരികതകളെയും വിലമതിക്കുന്നു. സൗദി ഉപഭോക്താക്കളുടെ എണ്ണത്തില്‍ മികച്ച വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. രാജ്യ പുരോഗതിയിലും വികസനത്തിലും എന്നും പ്രതിജ്ഞാബദ്ധരായ പങ്കാളിയാണ് ലുലു ഗ്രൂപ്പ്. രാജ്യത്ത് നിരവധി പദ്ധതികള്‍ ഇനിയും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top