റിയാദ്: പ്രവാസികള്‍ നേരിടുന്ന വ്യോമയാന മേഖലയിലെ ചൂഷണങ്ങള്‍ക്ക് പരിഹാരം തേടി ഐ.സി.എഫ് റിയാദ് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. ജൂലൈ 12, വെള്ളി വൈകീട്ട് 7:30ന് ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
പ്രവാസികള്‍ ദീര്‍ഘകാലമായി നേരിടുന്ന പ്രതിസന്ധിയാണ് വിമാന യാത്ര. സീസണ്‍ സമയങ്ങളിലെ നീതീകരണമില്ലാത്ത നിരക്ക് വര്‍ധനയും അവസാന മണിക്കൂറുകളിലെ ഫ്‌ളൈറ്റ് കാന്‍സലേഷനും ശാരീരികമായും മാനസികമായും സാമ്പത്തികമായും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ജനകീയ ശബ്ദം ഉയര്‍ന്നു വരണം. അതിനാണ് ഐ സി എഫ് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്.
റിയാദിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. എയര്‍ലൈനുകളുടെ നിരക്കു വ്യത്യാസങ്ങള്‍, സേവനങ്ങളുടെ ഗുണമേന്മ, ബുക്കിംഗ് പ്രക്രിയയിലെ സാങ്കേതികതക അപാകതകള്‍ എന്നിവയും ചര്‍ച്ച ചെയ്യും. റിയാദ് ഐ സി എഫ് ഏര്‍പ്പെടുത്തിയ എഡ്യൂക്കേഷന്‍ എക്‌സാലന്‍സി അവാര്‍ഡുകള്‍ സദസ്സില്‍ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.