Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

അമിത വിമാന ടിക്കറ്റ് നിരക്ക്: കെഎംസിസി പ്രതിഷേധിച്ചു.

റിയാദ്: അമിത വിമാന യാത്രാനിരക്കിന് പുറമെ ഗള്‍ഫ് സെക്ടറുകളില്‍ മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കുന്നതും പ്രവാസികളെ ദുരിതത്തിലാക്കുന്നതും അവസാനിപ്പിക്കണമെന്ന് കോഴിക്കോട് റിയാദ് ജില്ലാ കെഎംസിസി. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിമാന ഇന്ധനത്തിന്റെ വിലയും ജോലിക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടും വെക്കേഷന്‍ കാലയളവില്‍ പ്രവാസികളോട് അമിത നിരക്ക് ഈടാക്കുന്ന സമീപനം അവസാനിപ്പിക്കണം. -കെഎംസിസി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുഹൈല്‍ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ റസാഖ് മയങ്ങില്‍ ഉദ്ഘാടനം ചെയ്തു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കെഎംസിസി ഇടക്കാല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ വിജയിപ്പിക്കും. സാധാരണ പ്രവാസി സമൂഹം നേരിടുന്ന വിഷയങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്താനും തീരുമാനിച്ചു.

ഭാരവാഹികളായ റഷീദ് പടിയങ്ങല്‍, കുഞ്ഞോയി കോടമ്പുഴ, ലത്തീഫ് മടവൂര്‍, അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, അബ്ദുല്‍ ഗഫൂര്‍ എസ്‌റ്റേറ്റ്മുക്ക്, മനാഫ് മണ്ണൂര്‍, മുജീബ് മൂത്താട്ട്, ഫൈസല്‍ പൂനൂര്‍, നാസര്‍ കൊടിയത്തൂര്‍, ഷൌക്കത്ത് പന്നിയങ്കര, ബഷീര്‍ കൊളത്തൂര്‍, സഫറുള്ള കൊയിലാണ്ടി, ഷഹീര്‍ കല്ലമ്പാറ, സെയ്തു മീഞ്ചന്ത എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മടം സ്വാഗതവും റാഷിദ് ദയ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top