
റിയാദ്: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇന്ന് (ശനി) സൗദി അറേബ്യയിലെത്തും. മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷമുളള സൗദിയിലെ പ്രഥമ ഔദ്യോഗിക സന്ദര്‍ശനമാണ്.

ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് കീഴിലുളള രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സഹകരണ സമിതിയുടെ (പിഎസ്എസ്‌സി) മന്ത്രിതല യോഗത്തില്‍ പങ്കെടുക്കും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ചര്‍ച്ച നടത്തും. പിഎസ്എസ്‌സിയുടെ നാല് സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പുരോഗതി വിലയിരുത്തും. ഐക്യരാഷ്ട്ര സഭാ, ജി20, ജിസിസി എന്നിവയിലെ സഹകരണം ഉള്‍പ്പെടെ ഇരുരാഷ്ട്രങ്ങള്‍ക്കും താല്‍പര്യമുളള വിഷയങ്ങളും ചര്‍ച്ച ചെയ്യും.
സൗദി പ്രമുഖര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ.നായിഫ് ഫലാഹ് അല്‍ഹജ്‌റഫ് എന്നിവരുമായി മന്ത്രി ചര്‍ഉ നടത്തും. രാഷ്ട്രീയം, സുരക്ഷ, ഊര്‍ജം, വ്യാപാരം, നിക്ഷേപം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാംസ്‌കാരിക, പ്രതിരോധ എന്നീ മേഖലകളില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ വലിയ പ്രാധാന്യമാണ് കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിനുളളത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
