ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഫ്രറ്റേണിറ്റി ഫെസ്റ്റ്-22ന്റെ ഭാഗമായി ദമ്മാം കേരള ചാപ്റ്റര്‍ ആഘോഷങ്ങള്‍ സെപ്തംബര്‍ 30ന് ആരംഭിക്കും. ‘സൗഹൃദം ആഘോഷിക്കൂ’ എന്ന സന്ദേശത്തില്‍ നടക്കുന്ന പരിപാടിയുടെ വിജയത്തിന് 30 അംഗ പ്രോഗ്രാം കമ്മിറ്റിക്ക് രൂപം നല്‍കി.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാനുതകുന്ന കലാ കായിക മത്സരങ്ങള്‍, ഫുഡ്‌ഫെസ്റ്റുകള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവ അരങ്ങേറും.
ഒക്ടോബര്‍ 28നു കിഴക്കന്‍ പ്രവിശ്യയിലെ വിവിധ തുറകളില്‍ നിന്നുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ സമാപിക്കും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.
ഒന്നര പതിറ്റാണ്ടിലധികമായി പ്രവാസികള്‍ക്ക് വേണ്ടി സാംസ്‌കാരിക, സാമൂഹ്യ, ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ഫ്രറ്റേണിറ്റി ഫോറം ഒരുക്കുന്ന പരിപാടി പ്രയോജനപ്പെടുത്തണമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സുബൈര്‍ നാറാത്ത്, ജോ:കണ്‍വീനര്‍ സുനീര്‍ചെറുവാടി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.