
റിയാദ്: പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ കമ്മറ്റി വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. കലാ, സാംസ്‌കാരിക, മാധ്യമ, ആരോഗ്യ പ്രവര്‍ത്തകരും പ്രവാസി വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങളുംപങ്കെടുത്തു. വിഭവ സമൃദമായ സദ്യയും ഒരുക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ വി.ജെ നാസറുദ്ദീന്‍, പ്രവാസി വെല്‍ഫെയര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും അബ്ദുറഹ്മാന്‍ കുട്ടി നന്ദിയും പറഞ്ഞു. ഡോ.അബ്ദുല്‍ അസീസ്, ഗോപന്‍ കൊല്ലം, രശ്മി വിനോദ്, ധന്യ ശരത്, നാദിര്‍ഷ, സായ്‌നാഥ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. അബ്ദുറഹ്മാന്‍ ഒലയാന്‍, ഷഹ്ദാന്‍, മിയാന്‍ തുഫൈല്‍, ബാരിഷ് ചെമ്പകശ്ശേരി, സുനില്‍, അജ്മല്‍, സൗമ്യ, റുഖ്‌സാന, ശിഹാബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.