ഷിംന ലത്തീഫ്, റിയാദ്
വിവിധ വര്‍ണ്ണചിത്രങ്ങള്‍ പ്രിന്റ് ചെയ്ത തുണികള്‍! പഴയ തുന്നല്‍ മെഷീനിലാണ് ജീവിതം തുന്നിച്ചേര്‍ക്കുന്നത്. തമിഴ്‌നാട് സ്വദേശി മുത്തു കൊവിഡ് കാല ജീവിതം നെയ്‌തെടുക്കുകയാണ്. മനോഹരവും വൈവിധ്യവുമായ മാസ്‌ക് നെയ്‌തെടുത്താണ് ജീവിതം കരുപ്പിടിപ്പിക്കുന്നത്.
റിയാദിന്റെ സമൃദിയുടെ അടയാളമായ സുലൈമാനിയ തെരുവാണ് വര്‍ഷങ്ങളായി മുത്തുവിന്റെ ലോകം.
ഒരു ദിവസം മൂന്നും നാലും വീടുകളില്‍ ശുചീകരണ ജോലികള്‍ ചെയ്യുന്ന കഠിനാധ്വാനി. അപ്രതീക്ഷിതമായെത്തിയ കൊവിഡ് ജീവിതം തകിടം മിറച്ചു.
സമ്പര്‍ക്ക വിലക്കും സാമൂഹിക അകലം പാലിക്കലും ജോലി പൂര്‍ണമായും ഇല്ലാതാക്കി. എന്നാല്‍ പ്രതിസന്ധിയുടെ നിറംകെട്ട അനുഭവങ്ങളില്‍ നിന്ന് മുഖാവരണ നിര്‍മ്മാണത്തിന്റെ വര്‍ണ്ണലോകത്തേക്കു മുഖം തിരിച്ചു.
കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ചിത്രങ്ങളില്‍ പ്രിന്റ് ചെയ്ത കുട്ടിമാസ്‌കുകളാണ് മുത്തുവിന്റെ മാസ്റ്റര്‍പീസ് ഉല്‍പ്പന്നങ്ങള്‍. ആവശ്യക്കാര്‍ ഏറി. വിപണി മൂല്യം കൂടുകയും ചെയ്തു. ആവശ്യക്കാര്‍ക്ക് ഓര്‍ഡറനുസരിച്ചുളള അളവിലും കളറിലും നെയ്‌തെടുത്ത് വീടുകളിലെത്തിക്കും. പലതരം ജോലികളിലൂടെ കടന്നുപോയ പതിനാലുവര്‍ഷമാണ് പ്രവാസജീവിതം. ഇതു പകര്‍ന്നുതന്നതാണ് ജോലിമാറാനുളള മെയ്‌വഴക്കമെന്ന് മുത്തു പറയുന്നു. ഒരു വഴിയടയുമ്പോള്‍ അതിജീവനത്തിനു വേണ്ടി പാകമില്ലാത്ത മറ്റൊരു കുപ്പായമണിഞ്ഞു. വെട്ടിയും തുന്നിയും പാകപ്പെടുത്തുന്നതില്‍ പ്രവാസികള്‍ നിത്യഭ്യാസികള്‍ ആണ്!
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.