റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാന്‍ ആലോചന. വിദേശത്തു കഴിയുന്നവരെ സൗദിയിലേക്ക് മടക്കി കൊണ്ടുവരും. ഇതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറപ്പെടുവിച്ചു. ആഗസ്ത് 16ന് ജിഎസിഎ എയര്‍ലൈന്‍സുകള്‍ക്കായി പപറപ്പെടുവിച്ച സര്‍ക്കുലറിലാണ് (1441/1619/4) വിശദാംശങ്ങളുളളത്. സൗദിയിലേക്ക് മടങ്ങിയെത്തുന്നവര്‍ സമര്‍പ്പിക്കേണ്ട ഡിസ്‌ക്ലൈമര്‍ ഫോമിന്റെ മാതൃകയും സര്‍ക്കുലറിനോടൊപ്പം പ്രസിദ്ധീകരിച്ചു.
സൗദിയിലെത്തിച്ചേരുന്നതന് മുമ്പ് യാത്രക്കാര്‍ക്ക് ഹെല്‍ത്ത് ഡിസ്‌ക്ലൈമര്‍ ഫോം വിതരണം ചെയ്തിരിക്കണം. പൂര്‍പ്പിച്ച ഫോം എയര്‍പോര്‍ട്ട് ഹെല്‍ത് കണ്‍ട്രോള്‍ സെന്ററില്‍ സമര്‍പ്പിക്കണമെന്നും എയര്‍ലൈന്‍ കമ്പനികള്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
യാത്രക്കാര്‍ എത്തിച്ചേര്‍ന്ന് എട്ട് മണിക്കൂറിനകം തത്മന്‍ ആപ്ലിക്കേഷനില്‍ ക്വാറന്റൈനില്‍ കഴിയുന്ന ലൊക്കേഷന്‍ രേഖപ്പെടുത്തണം. തവക്കല്‍നാ ആപ്ലിക്കേഷനിലും രജിസ്റ്റര്‍ ചെയ്യണം. ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. മൂന്നുദിവസത്തിനകം പി സി ആര്‍ ടെസ്റ്റിന് വിധേയനാകണം. കൊവിഡ് പ്രൊട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും ഹെല്‍ത്ത് ഡിസ്‌ക്ലൈമര്‍ ഫോമില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ കൊച്ചിയില്‍ നിന്നു റിയാദിലേക്ക് ചാര്‍ട്ടര്‍ വിമാന സര്‍വീസിന് സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും കേരളത്തില്‍ നിന്നു സൗദിയിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എയര്‍ലൈന്‍സിന് നല്‍കിയ സര്‍ക്കുലര്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതനുളള മുന്നൊരുക്കങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.