റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി നിലവില്‍ വന്നു. ജൂലൈ 28ന് ആണ് പുതിയ ഭരണ സമിതി രൂപീകരിച്ചതെന്ന് ചെയര്‍മാനായി നിയമിതനായ തജ്മുല്‍ അബ്ദുല്‍ ഖാദര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എംബിഎ ബിരുദ ധാരിയായ അദ്ദേഹം സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ സിസ്റ്റം അനലിസ്റ്റാണ്.
ഏഴംഗ സമിതിയില്‍ നിന്ന് മൂന്ന് ഉപസമിതിയിലേക്കു രണ്ടു അംഗങ്ങളെ വീതം നിയമിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നുളള ഡോ. ജിപി വര്‍ഗീസ് ആണ് കൊളെജ് ഓഫ് നഴ്‌സിംഗ് കിംഗ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ഫോര്‍ ഹെല്‍ത് സയന്‍സില്‍ ലക്ചററാണ്. ഡോ. നസറുല്‍ ഹഖ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഇരുവരും അക്കാദമി ഉപസമിതി അംഗങ്ങള്‍. ഇലക്ട്രിക്കല്‍ മാനേജരായ പെരിയസാമി കൊടി, ആരോഗ്യ മന്ത്രാലയത്തിലെ കമ്യൂണിറ്റി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. കനകരാജ് എന്നിവരാണ് ഫൈനാന്‍സ് ഉപസമിതി അംഗങ്ങള്‍. സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ബിസിനസ് അനലിസ്റ്റ് ശ്രീഹര്‍ഷ കൂടുവളളി വിജയകുമാര്‍, ഡോ. ജുവൈരിയ ജമീല്‍ എന്നിവര്‍ അഡ്മിനിസ്‌ട്രേറ്റീവ് സമിതി അംഗങ്ങളുമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.