റിയാദ്: ഇറാന്‌മേല്‍ ഏര്‍പ്പെടുത്തിയിട്ടുളള ആയുധ ഉപരോധം പിന്‍വലിക്കരുതെന്ന് സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. നിരോധനം നീക്കുന്നത് കൂടുതല്‍ നാശത്തിന് ഇടയാക്കുമെന്നും സൗദി മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു.
ഇറാനെതിരായ ആയുധ നിരോധനം നീക്കുന്നത് ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും. മേഖലയിലെ ഇറാന്‍ അട്ടിമറി തടയുന്നതിനുളള അന്താരാഷ്ട്ര നടപടികളെ സൗദി അറേബ്യ പിന്തുണക്കുമെന്നും മന്ത്രാസഭാ യോഗം വ്യക്തമാക്കി.
ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വിര്‍ച്വല്‍ മന്ത്രാസഭാ യോഗമാണ് ചേര്‍ന്നത്. ചികിത്സയിലായിരുന്ന ഭരണാധികാരിയുടെ ആരോഗ്യ സൗഖ്യത്തിന് പ്രാര്‍ത്ഥിച്ച ജനങ്ങള്‍ക്കും അറബ്, ഇസ്‌ലാമിക് ലോകത്തെ നേതാക്കള്‍ക്കും സൗഹൃദ രാജ്യത്തെ ഭരണാധികാരികള്‍ക്കും സല്‍മാന്‍ രാജാവ് നന്ദി പറഞ്ഞു.
ഹജ്ജ് വേളയില്‍ നടത്തിയ ആരോഗ്യ പ്രതിരോധ നടപടികളെ മന്ത്രിസഭാ യോഗം പ്രശംസിച്ചു. കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി റിപ്പോര്‍ട്ടുകളും പുതിയ സംഭവവികാസങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു. മീഡിയാ മന്ത്രാലയത്തിന്റെ അധിക ചുമതലയുളള മന്ത്രി ഡോ. ഇസം ബിന്‍ സാദ് ബിന്‍ സെയ്ദ് ആണ് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.