Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഇസ്രയേല്‍ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാട് സമാധാനം തടസ്സപ്പെടുത്തും

റിയാദ്: പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അറബ് സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കണം സമാധാന പദ്ധതി. ഇസ്രയേലിന്റെ ഏകപക്ഷീയമായ നീക്കങ്ങള്‍ സമാധാനത്തിനുള്ള സാധ്യതകളെ തടസ്സപ്പെടുത്തും. അറബ് സമാധാന സംരംഭങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളോട് സൗദി അറേബ്യക്കു പ്രതിബദ്ധതയുണ്ടെന്നും വിദേശകാര്യ മന്ത്രി ട്വീറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധത്തിനുളള ഒരുക്കത്തിലാണ്. ഇതിനിടെ സൗദി നിലപാടിന് ഏറെ പ്രാധാന്യമാണുളളത്.

കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിന് 2002ലെ നിര്‍ദ്ദേശത്തെ സൗദി അറേബ്യ പിന്തുണച്ചിരുന്നു. 1967ല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായി പിന്മാറണം. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ന്യായമായ പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു.

ഇസ്രായേലിന്റെ ഏകപക്ഷീയമായ നയങ്ങളും അധിനിവേശവും നിയമവിരുദ്ധമാണ്. ഇത് ഇരു രാജ്യങ്ങളുടെയും പ്രശ്‌ന പരിഹാരത്തിന് ഹാനികരവുമാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top