
റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ ഒന്‍പത് തൊഴില്‍ മേഖലകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വരും. ചെറുകിട, ഇടത്തരം മൊത്ത വ്യാപാരം, ചില്ലറ വില്‍പ്പന മേഖലയില്‍ ഘട്ടംഘട്ടമായി സ്വദേശിവത്ക്കരണ പദ്ധതി നടപ്പിലാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വരുന്നതെന്ന് മനുഷ്യ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.
കോഫി, ചായ പൊടി, തേന്‍, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, മിനറല്‍ വാട്ടര്‍, പാനീയങ്ങള്‍, പഴം, പച്ചക്കറികള്‍, ധാന്യങ്ങള്‍, വിത്തുകള്‍, പുഷ്പങ്ങള്‍, സസ്യങ്ങള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍, സ്‌റ്റേഷനറി ഉപകരണങ്ങള്‍, പഠനോപകരണങ്ങള്‍, ഗിഫ്റ്റ് ഷോപ്പുകള്‍, ആഡംബരങ്ങള്‍, കരകൗശല വസ്തുക്കള്‍, പുരാതനവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, കുട്ടികളുടെ ഗെയിമുകള്‍, മാംസം, മത്സ്യം, മുട്ട, പാലുല്‍പ്പന്നങ്ങള്‍, സസ്യ എണ്ണകള്‍, ഡിറ്റര്‍ജന്റുകള്‍, ക്ലീനിംഗ് മെറ്റീരിയലുകള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സോപ്പുകള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നാളെ മുതല്‍ 70 ശതമാനം സ്വദേശി ജീവനക്കാര്‍ ഉണ്ടായിരിക്കണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.