Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

സൗദി അറേബ്യയിലേക്ക് പുറപ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1) സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്ക് മാത്രമാണ് നിലവില്‍ സൗദിയിലേക്ക് നേരിട്ട് മടങ്ങി വരാന്‍ അനുമതി. (ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ല)

2) തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയിരിക്കണം (സാധാരണ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് മുക്തി നേടി ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇമ്യൂണ്‍ സ്റ്റാറ്റസ് തവക്കല്‍നയില്‍ ലഭിക്കും)

3) സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് മുഖിം പോര്‍ട്ടലില്‍ https://muqeem.sa/#/vaccine-registration/register-resident യാത്രയുടെയും വാക്‌സിന്റെയും വിവരം അപ്‌ഡേറ്റ് ചെയ്യണം. (മുഖിം പോര്‍ട്ടലില്‍ നിന്നു ലഭിക്കുന്ന പ്രിന്റ് ഔട്ട് കാണിക്കാതെ ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യരുതെന്നാണ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.)

4) മുഖിം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുളള അതേ സൗകര്യം ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ പോര്‍ട്ടലിലും ലഭ്യമാക്കിയിട്ടുണ്ട്.

5) സൗദിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് കാലാവധിയുളള റീ എന്‍ട്രി വിസ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഇഖാമ നമ്പരും ജനന തീയതിയും നല്‍കി https://muqeem.sa/#/visa-validity/check മുഖിം പോര്‍ട്ടലില്‍ പരിശോധിക്കാം.

6) ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ സൗദിക്ക് പുറത്ത് നേരിട്ട് സഞ്ചരിക്കാന്‍ അനുമതിയുളള ഏതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചതിന് ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുളള. ഇങ്ങനെ സൗദിയിലെത്തുന്നവരുടെ തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഇല്ലെങ്കില്‍ 7 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top