Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

ഹായില്‍ നവോദയ; പുതിയ സാരഥികളെ തെരഞ്ഞെടുത്തു

അഫ്‌സല്‍ കായംകുളം

ഹായില്‍: നവോദയ കലാ സാംസ്‌ക്കാരിക വേദി നാലാമത് കേന്ദ്ര സമ്മേളനം കോടിയേരി നഗറില്‍ വച്ച് നടന്നു. ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവന്തപുരം ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി സുനില്‍ മാട്ടൂല്‍ സംഘടനാ റിപ്പോര്‍ട്ടും സെക്രട്ടറി ഹര്‍ഷാദ് കോഴിക്കോട് പ്രവൃത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പ്രതിനിധി സമ്മേളനത്തില്‍ പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മനോജ് മട്ടന്നൂര്‍ (പ്രസിഡന്റ്), ഹര്‍ഷാദ് കോഴിക്കോട് (സെക്രട്ടറി), ് ഉസ്മാന്‍ കാവുംപടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജോ. സെക്രട്ടറിമാരായി പ്രശാന്ത് കൂത്തുപറമ്പ്, സോമരാജ് ഏലംകുളം, വൈസ് പ്രസിഡന്‍ന്റുമാരായി രാജേഷ് കണ്ണൂര്‍, മന്‍സൂര്‍ (ജീവകാരുണ്യ കണ്‍വീനര്‍), അബൂബക്കര്‍ ചെറായി, (ജോയിന്‍ കണ്‍വീനര്‍), അയ്യൂബ് കോഴിക്കോട് (മീഡിയാ കണ്‍വീനര്‍), സെമിര്‍ ആറ്റിങ്ങല്‍, (ജോയിന്‍ കണ്‍വീനര്‍), ബഷീര്‍ കരിവണ്ണൂര്‍ എന്നിവരെ തിരഞ്ഞെടുത്തു സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച് ഖസീം പ്രവാസി സംഘം രക്ഷാധികാരി അംഗം ഉണ്ണി കണിയാപുരം പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top