ജിദ്ദ: ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. സ്വകാര്യ ഗ്രൂപ്പിത്തിയ എറണാകുളം പാലാരിവട്ടം പുതിയ വീട്ടില്‍ ഇ എസ് അബ്ദുല്‍ അസീസ് (69) ആണ് മരിച്ചത്.
കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയില്‍ ഖബറടക്കും. ഇതിനുളള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വ്യാപാരിയായ അബ്ദുല്‍ അസീസ് പാലാരിവട്ടത്തെ പ്രിയ ഫാബ്രിക്‌സ് ഉടമയാണ്. പുതിയവീട്ടില്‍ ഇബ്രാഹിം സുലൈമാനാണ് പിതാവ്. ഭാര്യ ലൈല അസീസ്, മക്കള്‍ സുഹൈല അസീസ്, നബീല അസീസ്, മനല്‍ അസീസ്, അജ്മല്‍ അസീസ്. മരുമക്കള്‍ സജിന്‍ അസീസ്, സുഹൈബ് മുഹമ്മദ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
